തളിപ്പറമ്പ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് ഭക്തിനിർഭരമായ സമാപനം

pongala mahotsavam ,
pongala mahotsavam ,

തളിപ്പറമ്പ : തളിപ്പറമ്പ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന പൊങ്കാല മഹോത്സവം ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ സമാപനം കുറിച്ചു. 
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നടുവത്ത് പുടയൂർ വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമികതത്തിൽ രാവിലെ 8.15 ഓടുകൂടി പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നു.

pongala mahotsavam

 നാമജപത്തിന്റെ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ  തളിപ്പറമ്പ് നഗര ഹൃദയത്തിലെ ദേവീക്ഷേത്രത്തിൽ ദേവിയുടെ പ്രതിഷ്ഠാദിനം ആഘോഷിച്ച് പൊങ്കാല സമർപ്പിക്കുവാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ഭക്തജനങ്ങളാണ് എത്തിച്ചേർന്നത്. ആചാര്യൻ ശ്രീ എം ജി വിനോദ് പൊങ്കാല സമർപ്പിക്കുന്നവർക്ക് വേണ്ടിയുള്ള മാർഗനിർദേശങ്ങൾ നൽകി. 

തുടർന്ന് ക്ഷേത്രത്തിൽ എത്തിയ നൂറുകണക്കിന് ഭക്തന്മാർക്ക് പ്രസാദ സദ്യയും ഉണ്ടായിരുന്നു. പി ഗംഗാധരൻ, കെ മോഹനൻ, എ കെ രഘുനാഥൻ, യു ശശിധരൻ, സുജാത ബാലകൃഷ്ണൻ, ശ്രീകലാ ഗോപിദാസ്, രാജലക്ഷ്മി, ശ്യാമള ശശിധരൻ, എം തങ്കമണി, റോജ ഉണ്ണികൃഷ്ണൻ, ശോഭാ രമേശൻ, സിന്ധു വിനോദ് എന്നിവർ നേതൃത്വം നൽകി.

Pongala Mahotsav at Thaliparam Bhagavathy Temple ends with devotion

Tags