സകുടുംബം മൂകാംബികയില്‍ ദർശനം നടത്തി സുരേഷ് ഗോപി ; മോദിയുടെ പേരില്‍ 10 ടണ്‍ ബസ്മതി അരി സമര്‍പ്പിച്ചു

Suresh Gopi visits Mookambika with family; offers 10 tonnes of basmati rice in Modi's name

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ സകുടുംബം ദർശനം നടത്തി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ഭാര്യ രാധിക, മക്കളായ മാധവ്, ഗോകുൽ, ഭാവ്‌നി, മരുമകൻ ശ്രേയസ് മോഹൻ എന്നിവർക്കൊപ്പമാണ് സുരേഷ് ഗോപി ക്ഷേത്രത്തിലെത്തിയത് എത്തിയത്. നവചണ്ഡികാ ഹോമത്തിൽ പങ്കെടുത്ത സുരേഷ് ഗോപി, ചടങ്ങിലേക്ക്  ബെംഗളൂരു സ്വദേശിയായ പുരുഷോത്തം റെഡ്ഡി നൽകിയ 10 ടൺ ബസ്മതി അരി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിൽ സമർപ്പിച്ചു.

tRootC1469263">

'ലോകഗുരുവായ കൊല്ലൂർ മൂകാംബികാ ദേവിയുടെ സന്നിധിയിൽ ഐശ്വര്യത്തിനും സമാധാനത്തിനുമായി നവചണ്ഡികാ ഹോമം നടത്തുവാനും പങ്കെടുക്കുവാനും സാധിച്ചു. ഈ പുണ്യവേളയിൽ ബെംഗളൂരുവിൽനിന്നുള്ള മോദിജിയുടെ ഉറച്ച അനുഭാവിയും എന്റെ പ്രിയ സുഹൃത്തുമായ ശ്രീ പുരുഷോത്തം റെഡ്ഡിഗാരു, നവചണ്ഡികാ ഹോമം നടക്കുന്ന ചടങ്ങിലേക്ക് 10 ടൺ ബസ്മതി അരി നൽകുകയുണ്ടായി. എനിക്ക് അത് നമ്മുടെ പ്രിയങ്കരനായ ഭാരത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ പേരിലും നാളിലും മൂകാംബികാ അമ്മക്ക് സമർപ്പിക്കാൻ സാധിച്ചത് വലിയൊരു അനുഗ്രഹമായി കാണുന്നു. ഭാരതത്തിന്റെ ഐശ്വര്യത്തിനും ലോകനന്മയ്ക്കുമായി നമുക്ക് പ്രാർഥിക്കാം', ദർശനത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സുരേഷ് ഗോപി കുറിച്ചു.

Tags