ഗുരുവായൂരപ്പനും ഉപദേവന്മാര്‍ക്കും ശുദ്ധികലശം; ചടങ്ങുകൾക്ക് നാളെ തുടക്കമാകും, ഭക്തർക്ക് നിയന്ത്രണം
Apr 1, 2026, 11:28 IST
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശുദ്ധികലശത്തിന് നാളെ തുടക്കമാകും. ഗുരുവായൂരപ്പനും ഉപദേവന്മാര്‍ക്കുമാണ് ശുദ്ധികലശ ചടങ്ങുകള്‍ നടത്തുക. ഏപ്രില്‍ രണ്ടിനും മൂന്നിനും ഗുരുവായൂരപ്പനുള്ള ശുദ്ധികലശങ്ങളാണ്. വൈകീട്ട് ദീപാരാധന കഴിഞ്ഞാല്‍ ഗണപതി പൂജയോടെ തുടങ്ങും. വാസ്തുഹോമം, വാസ്തുബലി, വാസ്തു ശുദ്ധി, അസ്ത്ര കലശം, തുടങ്ങിയവ ഉണ്ടാകും. ഏപ്രില്‍ മൂന്നിന് രാവിലെ പഞ്ചഗവ്യം, ധാര, അഭിഷേകങ്ങള്‍ എന്നിവ നടക്കും. ഉച്ചയ്ക്ക് 25 കലശം. ഉച്ച തിരിഞ്ഞ് പതിവുള്ള ശീവേലി ഉണ്ടായിരിക്കുന്നതല്ല.
അതിനു പകരം വൈകീട്ട് ശ്രീഭൂതബലി എഴുന്നള്ളിപ്പായിരിക്കും. ഈ രണ്ടു ദിവസങ്ങളിലും വൈകീട്ട് ദിപാരാധനയ്ക്ക് ശേഷം രാത്രി അത്താഴ പൂജ വരെ ഭക്തരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കില്ല.
.jpg)


