ശിവനും പാർവതിയും ഒരേ ലിംഗത്തിൽ കുടികൊള്ളുന്നു, ഭക്തർക്ക് ശിവലിംഗത്തിലേക്ക് നേരിട്ട് അഭിഷേകം ചെയ്യാം ; അറിയാം എറണാകുളം ജില്ലയിലെ ഈ ക്ഷേത്രത്തെ കുറിച്ച്

Sri Manikeshwar Mahadeva Temple

ഗോകർണം ശിവക്ഷേത്രത്തിൽ ഭക്തർക്ക് ശിവലിംഗത്തിലേക്ക് നേരിട്ട് അഭിഷേകം ചെയ്യാൻ സാധിക്കുന്നതാണ്. കേരളത്തിൽ ഇത്തരം ക്ഷേത്രം അപൂർവമാണ്. ശ്രീകോവിലിന് മുന്നിലായി നന്ദികേശനും ക്ഷേത്രത്തോട് ചേർന്ന് ഒരു ഗോശാലയുമുണ്ട്.

 എറണാകുളത്തിന്റെ ചരിത്രസ്മരണകൾ നിറഞ്ഞ മട്ടാഞ്ചേരിയിൽ സ്ഥിതി ചെയ്യുന്ന വിശിഷ്ടമായ ക്ഷേത്രമാണ് ശ്രീ മണികേശ്വർ മഹാദേവ ക്ഷേത്രം. മട്ടാഞ്ചേരിയിലുള്ള ഗുജറാത്തി സ്കൂളിനടുത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ ശിവലിംഗം ബാണലിംഗമാണ്, അഥവാ നർമദാ നദിയിൽ സ്വയംഭൂവായ നർമദ ലിംഗമാണ്. ഏകദേശം 125 വർഷം പഴക്കമുള്ള ഈ ക്ഷേത്രം രണ്ട് പ്രാവശ്യം നവീകരിച്ചിട്ടുണ്ട്.

കേരളത്തിൽ ഇത്തരം ശിവലിംഗ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങൾ അപൂർവമാണ്. എറണാകുളം ജില്ലയിലെ ഇടയാറുള്ള ചന്ദ്രശേഖരപുരം ശിവക്ഷേത്രത്തിലും സമാനമായ ശിവലിംഗമാണ് കാണപ്പെടുന്നത്. ഇവിടെ ശിവനും പാർവതിയും ഒരേ ലിംഗത്തിൽ തന്നെ കുടികൊള്ളുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. രാവിലെ 8.30 മുതൽ 11 വരെയും വൈകിട്ട് 6 മുതൽ 8 മണിവരെയുമാണ് ദർശന സമയം.

ഗണപതി, ഹനുമാൻ, ഗായത്രി, ഗംഗാദേവി, ശീതളമാത, നാഗനാഗേശ്വരി, സർപങ്ങൾ തുടങ്ങിയ ഉപദേവതമാരുമുണ്ട്. ക്ഷേത്രത്തിന് പുറകിലായി വലിയ അരയാലും കൂവളവും സ്ഥിതി ചെയ്യുന്നു. ഇവിടുത്തെ കിണറ്റിൽ നിന്ന് വെള്ളം കോരി കുടത്തിൽ നിറച്ച് ഭക്തർക്ക് തന്നെ ശിവന് നേരിട്ട് അഭിഷേകം ചെയ്യാം. ശ്രീകോവിലിന്റെ പുറത്തേക്കെത്തുന്ന ഒരു പാത്തിയിൽ ജലമൊഴിച്ചാൽ അത് ഒഴുകി നേരെ ശിവലിംഗത്തിൽ ധാരയായി എത്തുന്നതാണ്.

ഗോകർണം ശിവക്ഷേത്രത്തിൽ ഭക്തർക്ക് ശിവലിംഗത്തിലേക്ക് നേരിട്ട് അഭിഷേകം ചെയ്യാൻ സാധിക്കുന്നതാണ്. കേരളത്തിൽ ഇത്തരം ക്ഷേത്രം അപൂർവമാണ്. ശ്രീകോവിലിന് മുന്നിലായി നന്ദികേശനും ക്ഷേത്രത്തോട് ചേർന്ന് ഒരു ഗോശാലയുമുണ്ട്.

വിവാഹം വേഗം നടക്കാനും, രോഗങ്ങൾക്ക് ശമനമുണ്ടാകാനും സന്താന ഭാഗ്യത്തിനും മനസ്സമാധാനത്തിനും കുടുംബ ഐശ്വര്യത്തിനും ആഗ്രഹ സഫലീകരണത്തിനുമായി ഇവിടെ പ്രാർഥിച്ചാൽ മതിയെന്നാണ് ഭക്തരുടെ വിശ്വാസം. ഏത് ആഗ്രഹം നടക്കാനും ഇവിടുത്തെ നന്ദി വിഗ്രഹത്തിന്റെ ചെവിയിൽ അത് പറഞ്ഞാൽ മതിയെന്നും വിശ്വാസമുണ്ട്.

ശിവരാത്രി ഇവിടെ വിശേഷമായി കൊണ്ടാടുന്നു. അന്നേദിവസം പ്രത്യേക ശിവ പൂജകളുണ്ടാകും. രുദ്രാഷ്ടകം, രുദ്രാഭിഷേകം എന്നിവയും നടത്തുന്നു. കരിക്ക്, കരിമ്പിൻ ജ്യൂസ്, ഗംഗാജലം, തേൻ, പഞ്ചസാര, പാൽ, പഞ്ചാമൃതം, മഞ്ഞൾ ജലം, കുങ്കുമം തുടങ്ങിയവ കൊണ്ടുള്ള അഭിഷേകവും ഉച്ചയ്ക്ക് 12 മണി വരെ നടക്കുന്നു. രാത്രി 10 മുതൽ 12 മണി വരെപൂജകളും ആരതിയുമുണ്ട്. വൈകിട്ട് 7.30ന് മഹാ ആരതിക്ക് ശേഷം ഭക്തജനങ്ങൾക്ക് ശിവന്റെ പ്രസാദമായ ഭാങ് വിതരണം ചെയ്യാറുണ്ട്.

നവരാത്രിയുടെ 9 ദിവസങ്ങളിലും രാവിലെ എട്ടു മണിക്കും വൈകുന്നേരം 7. 30നും രാത്രി 10 മണിക്കും ആരതികൾ നടക്കുന്നു. അതോടൊപ്പം ഗുജറാത്തി ഭക്തർ പങ്കെടുക്കുന്ന ഗുജറാത്തിയ രാസ് രാത്രി ഏകദേശം1.30 വരെ നീളും.മഹാഷ്ടമിയുടെ അന്ന് ചണ്ഡിക ഹവനം നടക്കുന്നു. ഈ ദിവസത്തെ പൂജകൾ രാത്രി 9 മണിവരെ തുടരും. ശ്രാവണ മാസത്തിൽ പ്രത്യേക പൂജകളും ചടങ്ങുകളുമുണ്ട്.

ഗൗഡ സാരസ്വത ബ്രാഹ്മണരുടെ തിരുമലദേവ ക്ഷേത്രവും, കൊച്ചി മഹാരാജാവിന്റെ കുലദൈവമായ പഴയന്നൂർ ഭഗവതി ക്ഷേത്രവും ഇവിടെ അടുത്താണ്. ഈ മൂന്ന് ക്ഷേത്രങ്ങളും ഒരു ദിവസം ദർശിക്കുന്നത് മഹാപുണ്യമാണെന്നാണ് വിശ്വാസം. ദീപാവലിയുടെ അഞ്ച് ദിവസങ്ങളും ഏറെ പ്രാധാന്യത്തോടെ ആഘോഷിക്കുന്നു.

Tags