കൊട്ടിയൂർ പെരുമാളിൻ്റെ അനുഗ്രഹം തേടി ഗൗരിലക്ഷ്‌മി ഭായി തമ്പുരാട്ടി

Seeking the blessing of kottiyoor Perumal Gaurilakshmi Bhai Thampuraatti
Seeking the blessing of kottiyoor Perumal Gaurilakshmi Bhai Thampuraatti

അതേസമയം ഞായറാഴ്ച അക്കരെ കൊട്ടിയൂരിൽ ഭക്തജന പ്രവാഹം ആയിരുന്നു

കൊട്ടിയൂർ: തിരുവിതാംകൂർ രാജകുടുംബാംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മി ഭായി തമ്പുരാട്ടി കൊട്ടിയൂരിൽ ദർശനം നടത്തി, അക്കരെ കൊട്ടിയൂരിലെ മണിത്തറയിൽ ദർശനം നടത്തിയ ലക്ഷ്മിഭായി തമ്പുരാട്ടി സമുദായി കാലടി കൃഷ്ണ മുരളി നമ്പൂതിരിപ്പാടിനെ സന്ദർശിച്ചു.തുടർന്ന് ദേവസ്വം ചെയർമാൻ്റെ കയ്യാലയിലെത്തിയ തമ്പുരാട്ടിയെ തിട്ടയിൽ നാരായണൻ നായർ ഷാൾ അണിയിച്ച് സ്വീകരിച്ചു.

tRootC1469263">

Seeking-the-blessing-of-kottiyoor-Perumal-Gaurilakshmi-Bhai-Thampuraatti.jpg

അതേസമയം ഞായറാഴ്ച അക്കരെ കൊട്ടിയൂരിൽ ഭക്തജന പ്രവാഹം ആയിരുന്നു. ഞായറാഴ്ച പുലർച്ചെ ആരംഭിച്ച ഭക്തജനത്തിരക്കിൽ  പടിഞ്ഞാറെ കിഴക്കെ നടകളിലെ ദർശന ക്യൂ നീണ്ടുമണിക്കുറുകൾ ക്യൂ നിന്നതിനുശേഷമാണ്  ഭക്തജനങ്ങൾക്ക് അക്കരെ സന്നിധിയിൽ ദർശനത്തിനായി എത്താൻ സാധിച്ചത്.

കേരളത്തിനകത്തും പുറത്തും ഉള്ള ഭക്തജനങ്ങളാണ് ഞായറാഴ്ച കൂടുതലായി അക്കരെ സന്നിധിയിലെത്തിയത്. വൈകിട്ടോടെയാണ്  തിരക്കിന് അൽപ്പം ശമനം ഉണ്ടായത്. ജൂൺ 24 നാണ് രോഹിണി ആരാധന. വൈശാഖ മഹോത്സവത്തിലെ അതി പ്രധാന ചടങ്ങായ ആലിംഗന പുഷ്പാജ്ഞലി നടക്കും.

Seeking-the-blessing-of-kottiyoor-Perumal-Gaurilakshmi-Bhai-Thampuraatti.jpg

Tags