ഭക്തിസാന്ദ്രമായ് സന്നിധാനം : അയ്യനെ കാണാൻ എത്തിയ തീർത്ഥാടകരുടെ എണ്ണം 15 ലക്ഷം കവിഞ്ഞു
Dec 4, 2025, 10:10 IST
ശബരിമല : മണ്ഡല-മകരമാസ സീസൺ 18 ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ ആകെ എത്തിയ തീർത്ഥാടകരുടെ എണ്ണം 15 ലക്ഷം കവിഞ്ഞു. ഔദ്യോഗിക കണക്കുപ്രകാരം ഡിസംബർ 3 വൈകീട്ട് 7 മണി വരെ 14,95,774 പേരാണ് എത്തിയത്. ഏഴ് മണിക്ക് ശേഷമുള്ള എണ്ണം കൂടി കൂട്ടിയാൽ 15 ലക്ഷം കവിയും.

ബുധനാഴ്ച്ച പുലർച്ചെ 12 മുതൽ വൈകീട്ട് 7 വരെ 66522 പേരാണ് എത്തിയത്. തിരക്ക് കുറഞ്ഞതിനാൽ സുഖദർശനം ലഭിച്ചതിൻ്റെ സന്തോഷത്തോടെയാണ് തീർത്ഥാടകർ സന്നിധാനം വിട്ടിറങ്ങുന്നത്.
tRootC1469263">.jpg)

