തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ സഹസ്രകലശം ഡിസംബർ ഒന്നു മുതൽ

Sahasrakalasham at Rajarajeshwara Temple in Taliparamba from December 1st
Sahasrakalasham at Rajarajeshwara Temple in Taliparamba from December 1st

തളിപ്പറമ്പ്  :പുരാതന കേരളത്തിലെ പ്രശസ്തമായ 108 ശിവാലയങ്ങളിലൊന്നായാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം അറിയപ്പെടുന്നത്. ദക്ഷിണ ഭാരതത്തിലെ പ്രധാനപ്പെട്ട ശിവക്ഷേത്രം കൂടിയാണിത്. ശിവന്‍ രാജരാജേശ്വരന്‍ എന്ന പേരിലാണ് ഈ മഹാക്ഷേത്രത്തില്‍ അറിയപ്പെടുന്നത്.ശങ്കരനാരായണ ഭാവത്തിൽ ശിവനെ  ആരാധിക്കുന്ന ക്ഷേത്രത്തില്‍ ഡിസംബർ ഒന്നു മുതൽ സഹസ്രകലശം നടക്കും. ഡിസംബർ   ആറ് വരെയാണ് സഹസ്രകലശം  നടക്കുന്നത്.

tRootC1469263">

ഒന്നാം ദിനമായ തിങ്കളാഴ്ച ആചാര്യവരണം , മുളയിടൽ, പ്രാസാദ ശുദ്ധി, വാസ്തു കലശം, വാസ്തു ബലി,രാക്ഷോഘ്ന ഹോമം,വാസ്തു ഹോമം,
വാസ്തു കലശാഭിഷേകം, ഡിസംബർ രണ്ടിന്  ചതുഃ ശുദ്ധി ധാര, പഞ്ചഗവ്യം, പഞ്ചകം ,കലശ പൂജ, ബിംബശുദ്ധി ,പ്രോക്താഹോമം, 
ഉച്ച പൂജയ്ക്ക് ഹോമ കലശാഭിഷേകം, ദക്ഷിണാമൂർത്തി, ശ്രീപാർവതി, ഋഷഭൻ, യക്ഷി എന്നിവർക്ക് കലശാഭിഷേകങ്ങൾ, പരശുരാമന് വിശേഷാൽ പൂജ, വൈകുന്നേരം മുളപൂജ, കുണ്ഡശുദ്ധി എന്നിവ നടക്കും.

Thaliparamba Rajarajeswara Temple

ഡിസംബർ  മൂന്നിന് രാവിലെ മുളപൂജ ,പ്രായശ്ചിത്ത ഹോമം ,ശാന്തി ഹോമം,ഹോമ കലശാഭിഷേകം,അരവത്ത് - നവകം,വിശേഷാൽ പൂജ വൈകുന്നേരം മുളപൂജ, കുണ്ഡശുദ്ധി എന്നീ ചടങ്ങുകളും ഡിസംബർ  നാലിന് രാവിലെ മുളപൂജ, അത്ഭുത ശാന്തി ഹോമം ,നായ ശാന്തി ഹോമം, ചോര ശാന്തി ഹോമം, ഹോമ കലശാഭിഷേകം, വാസുദേവപുരത്ത് നവകം, പൂജ വൈകുന്നേരം മുളപൂജ, കുണ്ഡശുദ്ധി, 

ഡിസംബർ അഞ്ചിന് രാവിലെ മുളപൂജ ,മണ്ഡപ സംസ്കാരം, ബ്രഹ്മകലശപൂജ,പരികലശപൂജ,അകത്ത് മണ്ഡപത്തിൽ അഗ്നി ജനനം, തത്ത്വ കലശപൂജ, തത്ത്വഹോമം, കലശാഭിഷേകം, വൈകുന്നേരം അധിവാസ ഹോമം, കലശാധിവാസം ഡിസംബർ ആറിന് രാവിലെ സർവകലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം രാത്രി ശ്രീഭൂതബലി എന്നിവ നടക്കും .

Tags