അയ്യന്റെ തിരുവാഭരണ ഘോഷയാത്ര ; പന്തളം രാജപ്രതിനിധിയായി പുണർതം നാൾ നാരായണവർമ്മ

Thiruvabharanam procession; Narayana Varma returns as the representative of the Pandalam king
Thiruvabharanam procession; Narayana Varma returns as the representative of the Pandalam king

പന്തളം: ശബരിമല മകരവിളക്ക് ഉത്സവത്തിന് ജനുവരി 12ന് ഇവിടെ നിന്നും പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്രക്ക് നേതൃത്വം നൽകാനുള്ള രാജപ്രതിനിധിയായി പന്തളം രാജകുടുംബാംഗം പുണർതംനാൾ നാരായണവർമ്മയെ പന്തളം കൊട്ടാരം വലിയതമ്പുരാൻ തിരുവോണം നാൾ രാമവർമ്മ വലിയരാജ നിയോഗിച്ചു.

tRootC1469263">

പന്തളം ശ്രാമ്പിക്കൽ കൊട്ടാരത്തിൽ പരേതയായ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും കോട്ടയം നട്ടാശ്ശേരി കാഞ്ഞിരക്കാട്ടു ഇല്ലത്ത് കെ. എൻ. നാരായണൻ നമ്പൂതിരിയുടെയും രണ്ടാമത്തെ മകനാണ് നാരായണവർമ്മ.

അഡ്വക്കേറ്റ് ജനറൽ ഓഫീസിൽ അണ്ടർസെക്രട്ടറിയായി വിരമിച്ച ശേഷം ം കൊട്ടാരം നിർവ്വാഹക സംഘം സെക്രട്ടറിയായി 2016 മുതൽ 23 വരെ പ്രവർത്തിച്ചു. 2018ലെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് പന്തളത്തു നടത്തിയ ആദ്യത്തെ നാമജപഘോഷയാത്രയ്ക്കും ആചാര സംരക്ഷണ പ്രവർത്തനങ്ങൾക്കും സജീവമായി നേതൃത്വം നൽകി.

9500 LED lights installed; KSEB facilitates Sabarimala pilgrimage

'പാലസ് വെൽഫയർ സൊസൈറ്റി'യുടെ സ്ഥാപക അംഗവും മുൻ ഖജാൻജിയും വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്ര ഉപദേശക സമിതിയിൽ കൊട്ടാരം പ്രതിനിധിയും ആണ്. ശബരിമല അയ്യപ്പ സേവാ സമാജം സംസ്ഥാന അദ്ധ്യക്ഷനാണ്. നിലവിൽ ആലുവ തന്ത്രവിദ്യാപീഠം രക്ഷാധികാരിയായും പ്രവർത്തിച്ചു വരുന്നു. ക്ഷേത്ര ആചാര സംരക്ഷണ സമിതിയുടെയും തിരുവാഭരണപാത സംരക്ഷണ സമിതിയുടെയും സ്ഥാപകാംഗവും രക്ഷാധികാരിയും കൂടിയാണ്. ഭാര്യ: രാജലക്ഷ്മി വർമ്മ ( വൈക്കം, റിട്ട: എസ്.ബി.ഐ). മക്കൾ: പ്രീതി വർമ്മ (യുഎസ്.), ശ്രീദേവി വർമ്മ. മരുമക്കൾ: അരുൺ രവി വർമ്മ, ശ്രീകാന്ത് നീലകണ്ഠൻ.

Tags