ശബരിമല ഇടത്താവളം സജ്ജമാക്കി
Nov 18, 2023, 19:25 IST


പത്തനംതിട്ട - ശബരിമല മണ്ഡലകാല-മകരവിളക്കിനോട് അനുബന്ധിച്ച് തീര്‍ഥാടകര്‍ക്ക് വേണ്ടി കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് ഇടത്താവളം സജ്ജമാക്കി. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഇടത്താവളത്തില്‍ തീര്‍ഥാടകര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സുരേഷ്, സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമിത ഉദയകുമാര്‍, സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബിജോ പി മാത്യു, സോണി കൊച്ചുതുണ്ടിയില്‍, പഞ്ചായത്ത് അംഗങ്ങളായ ടി.ടി വാസു, ജിജി വര്‍ഗീസ് ജോണ്‍, ബിജിലി പി ഈശോ, സുനിത ഫിലിപ്പ്, ഗീതു മുരളി എന്നിവര്‍ പങ്കെടുത്തു.