അയ്യപ്പ സന്നിധിയിൽ 18ാം വർഷവും ഗാനാർച്ചന നടത്തി രാജീവ്‌ ആദികേശവ്

 Rajeev Adikeshav performs a musical offering at the Ayyappa Sannidhi for the 18th consecutive year.

ശബരിമല : അയ്യപ്പ സന്നിധിയിൽ തുടർച്ചയായ 18ാം വർഷവും ഗാനാർച്ചന നടത്തി നെയ്യാറ്റിൻകര സ്വദേശി രാജീവ്‌ ആദികേശവ്. 'അമൃതവർഷിണി' എന്ന പേരിലാണ് വ്യാഴാഴ്ച വൈകീട്ട് ശ്രീ ശാസ്ത ഓഡിറ്റോറിയത്തിൽ രാജീവ്‌ ആദികേശവ് കീർത്തനങ്ങൾ കൊണ്ട് കാനനവാസന് അർച്ചന നടത്തിയത്.  

"വാതാപി ഗണപതിം ഭജേഹ"ത്തിൽ തുടങ്ങി "എന്ന തവം ശെയ്തനേ യശോദാ...",  "അലൈപായുതേ കണ്ണാ...,"പാവന ഗുരു..." ഉൾപ്പെടെ ആലപിച്ചു. അർജുൻ തിരുവനന്തപുരം വയലിനിലും കാവാലം ശ്യാംകുമാർ മൃദംഗത്തിലും ശിവപ്രസാദ് പുല്ലാങ്കുഴലിലും അരുണ്‍ പാപ്പൻകോട് ഘടത്തിലും അകമ്പടിയായി.

Tags