ശബരിമല മകരവിളക്ക് 14 ന്

sabarimala

പന്തളം കൊട്ടാരത്തിൽ നിന്നും കൊണ്ടുവ രുന്ന തിരുവാഭരണം ചാർത്തി 14 ന് വൈകിട്ട് 6.40 ന് ദീപാരാധന നടക്കും. ഈ സമയം
വാനിൽ മകര നക്ഷത്രം ഉദിച്ചുയരും കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതിയും തെളിയും.

 ശബരിമല: മകരജ്യോതിയും മകര സംക്രമപൂജയും 14 ന്.സൂര്യൻ ധനു രാശിയിൽ നിന്നും മകരം രാശിയിലേക്ക് കടക്കുന്ന14 ന് ഉച്ചകഴിഞ്ഞ് 3.8നാണ് സംക്രമാഭിഷേകം. ഉച്ചയ്ക്ക് 2.45 ന് നട തുറന്ന് മൂന്നിന് സംക്രമപൂജ ആരംഭിക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരിയുടേയും മുഖ്യകാർമ്മിത്വത്തിലാണ് മകരസംക്രമ പൂജ നടക്കുക. കവടിയാർ കൊട്ടാരത്തിൽ നിന്നും പ്രത്യേക ദൂതൻവശം കൊടു ത്തയയ്ക്കുന്ന അയ്യപ്പ മുദ്രയിലെ നെയ്യാണ് ഭഗവാന് ഈ സമയം അഭിഷേകം ചെയ്യുക. 

tRootC1469263">

9442 people climbed the sabarimala today the flow of devotees has crossed 11 lakhs

പന്തളം കൊട്ടാരത്തിൽ നിന്നും കൊണ്ടുവ രുന്ന തിരുവാഭരണം ചാർത്തി 14 ന് വൈകിട്ട് 6.40 ന് ദീപാരാധന നടക്കും. ഈ സമയം വാനിൽ മകര നക്ഷത്രം ഉദിച്ചുയരും കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതിയും തെളിയും. ഇതോടെ മകരജ്യോതി പകർന്ന് നല്കുന്ന പുണ്യപ്രകാശം ഹൃദയത്തിലേറ്റുവാങ്ങി ഭക്തലക്ഷങ്ങൾ മലയിറങ്ങും. 14 ന് വൈകിട്ട് ശരംകുത്തിയിൽ എത്തുന്ന തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം എക്സി ക്യൂട്ടീവ് ഓഫീസർ ഒ.ജി.ബിജു, അഡ്മിനിസ്ട്രേ റ്റീസ് ഓഫീസർ എസ്.ശ്രീനിവാസ് ,അസി.എക്സിക്യുട്ടീവ് ഓഫീസർ ആർ.ജെ.ഹേമന്ത് ,സോപാനംസ്പെഷ്യൽ ഓഫീസർ ബിജു.വി.നാഥ്, ജൂനിയർ സൂപ്രണ്ട് ആർ.രാജേഷ്  എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. 

Serious lapse in Sabarimala: Allegations that the domes of the Mukhamandapa were removed without court permission

6.15ന്പതിനെട്ടാം പടി കയറി കൊടിമരച്ചുവട്ടിൽ എത്തുമ്പോൾ ദേവസ്വം മന്ത്രി വി.എൻ.വാസവൻ,തിരുവിതാംകൂർ ദേവസ്വം ബോർഡ്പ്രസിഡൻ്റ് കെ.ജയകുമാർ,അംഗങ്ങളായ പി.ഡി സന്തോഷ് കുമാർ, കെ.രാജു, സ്പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷ്ണൻ ,ശബരിമല പോലീസ് ചീഫ് കോഡിനേറ്റർ എ.ഡി.ജി.പി.എസ്.ശ്രീജിത്ത്, എന്നിവർ ചേർന്ന് സ്വീകരിച്ച് സോപാനത്തേക്കാനയിക്കും. തത്വമസിയുടെ പൂമുഖം കടന്നെത്തുന്ന തിരുവാഭരണത്തെ തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേൽ ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി യും ചേർന്ന് ഏറ്റുവാങ്ങി സോപനത്തെത്തിച്ച് അയ്യപ്പന് ചാർത്തി ദീപാരാധന നടത്തും.

12, 13 തീയതിക ളിൽ മകരവിളക്കിന് മുന്നോടിയായു ള്ള ശുദ്ധിക്രിയക ൾ ആരംഭിക്കും.12 ന് വൈകിട്ട് പ്രസാദ ശുദ്ധിക്രീയകളും 13ന് രാവിലെ ബിംബ ശു ദ്ധിക്രിയകളും നടക്കും.പ്രാസാദശുദ്ധിക്രീയകളുടെ ഭാഗമായിഗണപതി പൂജ,അസ്ത്ര കല ശപൂജ,രാക്ഷോഹ്ന ഹോമം, വാസ്തു ഹോമം, വാസ്തു കലശം, വാസ്തു ബലി, വാസ്തുക ലശാഭിഷേകം, വാ സ്തു പുണ്യാഹം അത്താഴപൂജ എന്നിവ നടക്കും. ബിംബ ശുദ്ധി ക്രീയകളുടെ ഭാഗമായി ചതുർ ശുദ്ധി, ധാര, പഞ്ച ഗവ്യം,പഞ്ചകം, കലശം പൂജകൾ ഉഷപൂജയും തുടർന്ന് ബിംബ ശുദ്ധി കലശ അഭിഷേകത്തോട് കൂടിയുള്ള പൂജയ്ക്ക് ശേഷം നെയ്യഭിഷേകം നടക്കും.

Tags