പ്രാർഥനകൾ പെട്ടെന്ന് ഫലിക്കണോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

Do prayers work quickly? Pay attention to these things
Do prayers work quickly? Pay attention to these things

ആഗ്രഹ സഫലീകരണത്തനായി പല ദൈവങ്ങളോടും നാം പ്രാർത്ഥിക്കാറുണ്ട് . ചിലരുടെ പ്രാർത്ഥന പെട്ടെന്ന് ഫലിക്കാറുണ്ട്. ചിലർ എത്ര പ്രാർഥിച്ചാലും ഫലിക്കാതെ പോകാറുമുണ്ട് .പ്രാർഥിക്കുന്ന കാര്യം നടക്കും എന്ന് ആദ്യം വിശ്വസിക്കണം. എങ്കിൽ പത്രമേ പൂർണമായ ഫലം ലഭിക്കുകയുള്ളു .

 കാലഭൈരവനോടും മുത്തപ്പനോടും കോമരങ്ങളോടുമൊക്കെ നമുക്ക് നേരിട്ട് നമ്മുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാം. അപ്പോൾ തന്നെ അവർ അതിന് ആശ്വാസം നൽകുകയും ചെയ്യും.പ്രാർഥനകൾ ഒരിക്കലും യാചനകളും അപേക്ഷകളുമായി മാറരുത്. ശ്രീകൃഷ്ണനെ കാണാൻ പോയ കുചേലിനെപോലെയാകണം ഏതൊരു ഭക്തനും ആരാധനാലയത്തിലേക്ക് പോകാൻ. 

Do prayers work quickly? Pay attention to these things
നാലമ്പലത്തിനകത്ത് കയറിയാൽ ആദ്യം ദേവനെയോ ദേവിയെയോ സ്തുതിക്കുകയാണ് വേണ്ടത്. അല്ലെങ്കിൽ നാമജപമാകാം. സഹസ്രനാമ ജപമോ കേശാദിപാദവർണനയോ ഒക്കെയാകാം. ഉള്ളിലെ വിഷമം മാറിയാലേ ഭക്തി നിറയൂ. അപ്പോൾ മാത്രമാണ് ഭഗവാൻ പ്രസാദിക്കുക. 

വീട്ടിലിരുന്ന് ജപിക്കുന്നതും ധ്യാനിക്കുന്നതുനെല്ലാം മനഃസുഖം നൽകുന്നതാണ് .വിശ്വാസമുണ്ടെങ്കിൽ തെറ്റായി ജപിച്ചാലും ദേവൻ പ്രത്യക്ഷപ്പെടുമെന്ന് വിഢികുശ്മാണ്ഡത്തിന്റെ കഥ നമ്മെ പഠിപ്പിക്കുന്നു. പ്രദക്ഷിണം വച്ച് ഉപദേവതമാരെ തൊഴുത ശേഷം വേണം നാലമ്പലത്തിനകത്തു കയറി പ്രാർഥിക്കാൻ.

Tags