പ്രാർഥനയുടെയും സമർപ്പണത്തിന്റെയും ഭംഗി: ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു

The beauty of prayer and dedication: A symbolic elephant installation ceremony was held at Guruvayur Temple

തൃശ്ശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു. ബുധനാഴ്ച രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്.തിരുവനന്തപുരം പി ടി പി നഗർ കൃഷ്ണയിൽ ശ്രീ.കെ.ആർ.രഘുവാണ് വഴിപാടായി ആനയെ നടയിരുത്തിയത്.

The beauty of prayer and dedication: A symbolic elephant installation ceremony was held at Guruvayur Temple

ക്ഷേത്രം മേൽശാന്തി ചെർപ്പുളശ്ശേരി തെക്കും പറമ്പത്ത് മനയിൽ ബ്രഹ്മശ്രീ ടി.എം.നാരായണൻ  നമ്പൂതിരി മുഖ്യകാർമികനായി. ജൂനിയർ വിഷ്ണു ആനയെയാണ് നടയിരുത്തിയത്. 

The beauty of prayer and dedication: A symbolic elephant installation ceremony was held at Guruvayur Temple

ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു.  ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് , ക്ഷേത്രം ഡപ്യൂട്ടിഅഡ്മിനിസ്ട്രേറ്റർ  പ്രമോദ് കളരിക്കൽ, ജീവധനം ഡി.എ എം രാധ,  ഗോപുരം അസി.മാനേജർ ലെജുമോൾ, പാരമ്പര്യവകാശികളായ മാദേമ്പാട്ട് ചന്ദ്രശേഖരൻ നമ്പ്യാർ,  കണ്ടിയൂർ പട്ടം വാസുദേവൻ നമ്പീശൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. വഴിപാടു നേർന്ന കെ.ആർ.രഘുവും കുടുംബാംഗങ്ങളും ഭക്തജനങ്ങളും ചടങ്ങിൽ സന്നിഹിതരായി

Tags