ശരണമന്ത്രങ്ങളാൽ ഭക്തിസാന്ദ്രമായി സന്നിധാനം; ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനത്തിന് തുടക്കം

Sannidhanam filled with devotion as chants of 'Saranam' resonate; Sabarimala Mandala-Makaravilakku pilgrimage season begins.

ശബരിമല : അയ്യപ്പഭക്തർ കാത്തിരുന്ന ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തിന്റെ ആരംഭമായി ശബരിമല നട തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് തുറന്നു.  ശരണാർത്ഥികളുടെ വലിയ തിരക്കാണ് പമ്പയിലും സന്നിധാനത്തും തിങ്കളാഴ്ച ഉച്ചയോടെ തന്നെഅനുഭവപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് തന്ത്രി കണ്ഠര് ബ്രഹ്‌മദത്തന്റെ മുഖ്യകാർമികത്വത്തിൽ നിലവിലെ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയാണ് നട തുറന്ന് ശ്രീകോവിലിലെ ദീപങ്ങൾ തെളിയിച്ചത്.

Sannidhanam filled with devotion as chants of 'Saranam' resonate; Sabarimala Mandala-Makaravilakku pilgrimage season begins.

തുടർന്ന് മാളികപ്പുറം നട തുറക്കുന്നതിനായി മേൽശാന്തി മനു നമ്പൂതിരിക്ക് താക്കോൽ കൈമാറി. പതിനെട്ടാംപടിക്ക് മുന്നിലെ ആഴി തെളിയിച്ച ശേഷം പുതിയ മേൽശാന്തിമാരുടെ അവരോധിക്കൽ ചടങ്ങുകൾ നടന്നു. ശബരിമല പുതിയ മേൽശാന്തിയായി അരീക്കര സുബ്രഹ്‌മണ്യൻ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായി ദാമോദരൻ നമ്പൂതിരിയും ചടങ്ങുകൾക്ക് ശേഷം ചുമതലയേറ്റു.

Sannidhanam filled with devotion as chants of 'Saranam' resonate; Sabarimala Mandala-Makaravilakku pilgrimage season begins.

നവംബർ 17ന് വൃശ്ചിക പുലരി മുതലാണ് ഭക്തർക്ക് പതിവ് പൂജകളും നെയ്യഭിഷേകവും ദർശനവും ലഭ്യമാകുക. തിങ്കളാഴ്ചയും 10 മണിവരെ ദർശന സൗകര്യം ലഭ്യമായിരുന്നു. തീർഥാടകരുടെ സുരക്ഷയും സുഗമമായ ദർശനവും ഉറപ്പാക്കാൻ ഇത്തവണ  വലിയ തോതിലുള്ള മുന്നൊരുക്കങ്ങളാണ്  ദേവസ്വം ബോർഡും സർക്കാരും ഏർപ്പെടുത്തിയിട്ടുള്ളത്. ദേവസ്വംബോർഡ് പ്രസിഡന്റ് കെ.ജയകുമാർ, മെമ്പർമാരായ അഡ്വ.കെ.രാജു, അഡ്വ.പി.ഡി.സന്തോഷ്‌കുമാർ, ശബരിമല സ്‌പെഷ്യൽ കമ്മീഷണർ ആർ.ജയകൃഷ്ണൻ, ചീഫ് പോലീസ് കോ-ഓഡിനേറ്റർ എ.ഡി.ജി.പി പി.വിജയൻ,  എക്‌സിക്യൂട്ടീവ് ഓഫീസർ പി.എസ്.ശാന്തകുമാർ തുടങ്ങിയവർ നടതുറക്കലിന് സന്നിഹിതരായിരുന്നു.
 

Tags