പറശ്ശിനിക്കടവ് മുത്തപ്പൻ ഇനി തിരുവനന്തപുരത്തേക്കോ !?

Is Parassinikkadavu Muthappan going to Thiruvananthapuram now?!
Is Parassinikkadavu Muthappan going to Thiruvananthapuram now?!


വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ദൈവമാണ് മുത്തപ്പൻ .  കണ്ണൂരിന്റെ മാത്രം സ്വന്തമായ പഴശ്ശിനിക്കടവ് മുത്തപ്പനെ അനന്തപുരിയുടെ മണ്ണിലേക്ക് ആനയിക്കുന്നുവന്ന വിചിത്ര വാദവുമായി   വഞ്ചിയൂർ മുത്തപ്പൻ മടപ്പുര ട്രസ്ററ്.മുത്തപ്പനെ ദേശഭേദമില്ലാതെ എവിടെയും കെട്ടി  ആടിക്കുന്നത് പതിവാണ് എന്നാൽ മുത്തപ്പനെക്കാണാൻ ഇനി പറശ്ശിനി കടവിൽ പോകേണ്ട എന്നതരത്തിൽ ഭക്തരിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നരീതിയിലാണ് പ്രചാരണം . ഇനി മുത്തപ്പനെ കാണാൻ  കണ്ണൂരിൽ പോകേണ്ടെന്നും   പഴശ്ശിനിക്കടവ് മുത്തപ്പന്റെ സാന്നിധ്യം ശ്രീ പത്മനാഭന്റെ മണ്ണിലും നടക്കുമെന്നും  ഇവർ പറയുന്നു .ജൂൺ പതിനാലിന്  കിഴക്കേക്കോട്ട പ്രിയദർശിനി ഹാളിൽ ഉച്ചയ്ക്ക് 2 മണിക്ക് പഴശ്ശിനിക്കടവ് മുത്തപ്പന്റെ പ്രതീകാത്‌മകമായ കുടിയിരുത്തൽ ചടങ്ങും, വെള്ളാട്ടവും, മുത്തപ്പൻ തെയ്യവും തിറയാട്ടവും നടത്താനാണ് തീരുമാനം .

tRootC1469263">

Is Parassinikkadavu Muthappan going to Thiruvananthapuram now?!

ഉത്തര മലബാറുകാരുടെ വികാരമായ  മുത്തപ്പനെ കാണാൻ  ജാതിമത ഭേദ വ്യത്യാസമില്ലാതെ ഭക്തര്‍ പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ എത്താറുണ്ട് .തങ്ങളുടെ പ്രശ്നങ്ങൾ മുത്തപ്പന്റെ തെയ്യക്കോലത്തിനോട് നേരിട്ട് പറഞ്ഞു ആശ്വാസം തേടാം എന്ന വിശ്വാസമാണ് ഭക്തരെ ഇവിടേയ്ക്ക് ആകർഷിക്കുന്നത്

ഭക്തരിൽ അങ്ങേയറ്റം  തെറ്റിദ്ധാരണ ഉണ്ടാക്കുന്ന തരത്തിലുള്ള വീഡിയോ ആണ് നമസ്‌തെ കേരള എന്ന യു ട്യൂബ് ചാനലിലൂടെ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് . കണ്ണൂരിന്റെ സ്വന്തമായ പഴശ്ശിനിക്കടവ് മുത്തപ്പനെ പത്മനാഭന്റെ മണ്ണിലേക്ക് കുടിയിരുത്തുകയാണെന്നും  കുടിയിരുത്തൽ ചടങ്ങും, വെള്ളാട്ടവും, മുത്തപ്പൻ തെയ്യവും തിറയാട്ടവും  കിഴക്കേക്കോട്ടയിൽ നടത്തുമെന്നുമാണ് പ്രചരിക്കുന്നത് .

parassini

കവടിയാർ കൊട്ടാരം അശ്വതി തിരുനാൾ തമ്പുരാട്ടി ചടങ്ങിൽ പങ്കെടുക്കുമെന്നും  സിനിമ നടി  ഉഷ ടി ടി യും മറ്റു സംഘടകരുമാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതെന്നും ഇവർ പറയുന്നു . ഭഗവാന്റെ ഇഷ്ട നിവേദ്യമായി കള്ളും ഉണക്ക മീനും ഭക്തർക്ക് പ്രസാദമായി നൽികില്ലെന്നും നമസ്‌തെ കേരള പങ്കു വെച്ച വിഡിയോയിൽ പറയുന്നു  

പറശ്ശിനി മടപ്പുര  തറവാട് ശാഖയിൽ ഉള്ള മനു. സി. കണ്ണൂരിന്റെ നേതൃത്വത്തിലാണ്  തിരുവനന്തപുരത്ത്  മുത്തപ്പന്റെ കുടിയിരുത്തൽ  ചടങ്ങ്നടക്കുന്നതെന്നാണ് വിഡിയോയിൽ പറയുന്നത്  .എന്നാൽ ആചാര വിരുദ്ധമായ കാര്യങ്ങളാണ്  പ്രചരിക്കുന്നതെന്നതും  മനു. സി. കണ്ണൂരിന് പറശ്ശിനി മടപ്പുരയുമായി യാതൊരു ബന്ധവുമില്ലെന്നും പറശ്ശിനി മടപ്പുര ഭാരവാഹികൾ അറിയിച്ചു .

Tags