പറശ്ശിനി മുത്തപ്പൻ മടപ്പുര ക്ഷേത്രത്തിലെ പുത്തരി തിരുവപ്പന മഹോത്സവത്തിന് ഡിസംബർ 2 ന് കൊടിയേറും
ഉത്തരകേരളത്തിന്റെ ഹൃദയത്തിൽ സ്ഥിതിചെയ്യുന്ന പുണ്യസങ്കേതമാണ് പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര . ഇവിടെ ജാതിമതഭേദമന്യേ എല്ലാവരെയും മുത്തപ്പൻ സ്വാഗതം ചെയ്യുന്നു.വളപട്ടണം പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന മുത്തപ്പൻ മടപ്പുരയിൽ പുത്തരി തിരുവപ്പന ഉത്സവത്തിന് ഡിസംബർ രണ്ടിന് തുടക്കമാകും. പി.എം. സതീശൻ മടയന്റെ സാന്നിദ്ധ്യത്തിൽ മാടമന ഇല്ലത്ത് നാരായണൻ നമ്പൂതിരി കൊടിയേറ്റുന്നതോടെയാണ് ഉത്സവച്ചടങ്ങുകൾ ആരംഭിക്കുക.
tRootC1469263">പറശ്ശിനി മടപ്പുര മുത്തപ്പൻ ക്ഷേത്രം മലബാറിലെ എല്ലാ വിഭാഗം ജനങ്ങളും സന്ദർശിക്കുന്ന ഇടമാണ്. ജാതിമതഭേദമില്ലാതെ ഭക്തരെത്തുന്ന പറശ്ശിനി മടപ്പുരയിൽ ഡിസംബർ രണ്ടിന് പുത്തരി തിരുവപ്പന മഹോത്സവത്തിന് കൊടികയറുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പി.എം. സതീശൻ മടയൻ്റെ സാന്നിദ്ധ്യത്തിൽ മാടമന ഇല്ലത്ത് നാരായണൻ നമ്പൂതിരി കൊടിയേറ്റുന്നതോട് കൂടിയാണ് ഉത്സവത്തിനു തുടക്കമാവുക.

ഉച്ചക്ക് തറവാട്ടിലെ മുതിർന്ന സ്ത്രീ വ്രത ശുദ്ധിയോടെ തയ്യാറാക്കിയ നിവേദ്യ സാധനങ്ങൾ ശ്രീകോവിലിൽ സമർപ്പിക്കും. വൈകീട്ട് മൂന്നുമുതൽ മലയിറക്കൽ കർമം. 3.30 മണിമുതൽ തയ്യിൽ തറവാട്ടുകാരുടെ ആയോധനകലാ അഭ്യാസത്തോടെയുള്ള കാഴ്ചവരവ് ക്ഷേത്രത്തിൽ പ്രവേശിക്കും. തുടർന്ന് തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിലെ പതിനഞ്ചോളം ദേശക്കാരുടെ വർണപ്പകിട്ടാർന്ന കാഴ്ചവരവ് മുത്തപ്പ സന്നിധിയിലെത്തും. സന്ധ്യക്ക് മുത്തപ്പന്റെ വെള്ളാട്ടവും, തുടർന്ന് അന്തിവേലയ്ക്ക് പറശ്ശിനി മടപ്പുര കുടുംബംഗങ്ങളും കഴകക്കാരും കുന്നുമ്മൽ തറവാട്ടിലേക്ക് കലശം എഴുന്നള്ളിക്കുന്നതിനായി പുറപ്പെടും. രാത്രി പഞ്ചവാദ്യസംഘത്തോടൊപ്പം കലശം എഴുന്നള്ളിച്ച് മടപ്പുരയിൽ പ്രവേശിക്കും.
മൂന്നിന് പുലർച്ചെ 5.30-ന് പുത്തരി ഉത്സവത്തിന്റെ ആദ്യ തിരുവപ്പന നടക്കും. രാവിലെ പത്തുമുതൽ തയ്യിൽ തറവാട്ടുകാരെയും തുടർന്ന് വിവിധ ദേശങ്ങളിൽനിന്നും വന്ന കാഴ്ചവരവുകാരെയും മുത്തപ്പൻ അനുഗ്രഹിച്ച് യാത്രയയയ്ക്കും. ആറിന് രാവിലെ നടക്കുന്ന കലശാട്ടത്തോടുകൂടി ഉത്സവം കൊടിയിറങ്ങും. തുടർന്ന് എല്ലാ ദിവസവും തിരുവപ്പനയും വെള്ളാട്ടവും ഉണ്ടാകും.
ഉത്സവത്തോടനുബന്ധിച്ച് പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പൻ കഥകളിയോഗം വക കേരളത്തിലെ പ്രഗത്ഭരായ കലാകാരന്മാരെ ഉൾപ്പെടുത്തി ഡിസംബർ 5ന് കുചേലവൃത്തം, കിരാതം ഡിസംബർ 6ന് കല്യാണസൌഗന്ധികം എന്നീ കഥകളിയും ഉണ്ടായിരിക്കും. വാർത്താ സമ്മേളനത്തിൽ പി എം സുജിത്ത് , പി എം വിനോദ്,പി എം സജീവൻ,പി എം സുജിത്ത്കുമാർ എന്നിവർ പങ്കെടുത്തു.
.jpg)

