ഭക്തിസാന്ദ്രമായി പറശിനി മടപ്പുര ; പുത്തരി തിരുവപ്പന മഹോത്സവത്തിന് കൊടിയേറി
കണ്ണൂര്‍ : ജാതിമത വർണ- വേഷഭേദമന്യേ ഏവർക്കും തേടിയെത്താവുന്ന ക്ഷേത്രസന്നിധിയായ പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ പുത്തരി തിരുവപ്പന മഹോത്സവത്തിന് ചൊവ്വാഴ്ച തുടക്കമായി.പി.എം. സതീശൻ മടയൻ്റെ സാന്നിദ്ധ്യത്തിൽ മാടമന ഇല്ലത്ത് നാരായണൻ നമ്പൂതിരി കൊടിയേറ്റിയതോടെയാണ് ഉത്സവച്ചടങ്ങുകൾക്ക് തുടക്കമായത്.മുത്തപ്പ സന്നിധിയില്‍ തിങ്ങി നിറഞ്ഞ ജനസഞ്ചയത്തെ സാക്ഷിയാക്കിയായിരുന്നു ഉത്സവത്തിന് കൊടിയേറിയത്.
tRootC1469263">
ഉച്ചക്ക് തറവാട്ടിലെ മുതിർന്ന സ്ത്രീ വ്രത ശുദ്ധിയോടെ തയ്യാറാക്കിയ നിവേദ്യ സാധനങ്ങൾ ശ്രീകോവിലിൽ സമർപ്പിക്കും. വൈകീട്ട് മൂന്നുമുതൽ മലയിറക്കൽ കർമം. 3.30 മണിമുതൽ തയ്യിൽ തറവാട്ടുകാരുടെ ആയോധനകലാ അഭ്യാസത്തോടെയുള്ള കാഴ്ചവരവ് ക്ഷേത്രത്തിൽ പ്രവേശിക്കും. തുടർന്ന് തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിലെ പതിനഞ്ചോളം ദേശക്കാരുടെ വർണപ്പകിട്ടാർന്ന കാഴ്ചവരവ് മുത്തപ്പ സന്നിധിയിലെത്തും.
സന്ധ്യക്ക് മുത്തപ്പന്റെ വെള്ളാട്ടവും, തുടർന്ന് അന്തിവേലയ്ക്ക് പറശ്ശിനി മടപ്പുര കുടുംബംഗങ്ങളും കഴകക്കാരും കുന്നുമ്മൽ തറവാട്ടിലേക്ക് കലശം എഴുന്നള്ളിക്കുന്നതിനായി പുറപ്പെടും. രാത്രി പഞ്ചവാദ്യസംഘത്തോടൊപ്പം കലശം എഴുന്നള്ളിച്ച് മടപ്പുരയിൽ പ്രവേശിക്കും.
മൂന്നിന് പുലർച്ചെ 5.30-ന് പുത്തരി ഉത്സവത്തിന്റെ ആദ്യ തിരുവപ്പന നടക്കും. തുടർന്ന് രാവിലെ പത്തുമുതൽ തയ്യിൽ തറവാട്ടുകാരെയും തുടർന്ന് വിവിധ ദേശങ്ങളിൽനിന്നും വന്ന കാഴ്ചവരവുകാരെയും മുത്തപ്പൻ അനുഗ്രഹിച്ച് യാത്രയയയ്ക്കും. ആറിന് രാവിലെ നടക്കുന്ന കലശാട്ടത്തോടുകൂടി ഉത്സവം കൊടിയിറങ്ങും. തുടർന്ന് എല്ലാ ദിവസവും തിരുവപ്പനയും വെള്ളാട്ടവും ഉണ്ടാകും.
.jpg)

