ലണ്ടൻ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ ഓണാഘോഷം ഭക്തിനിർഭരമായി സമാപിച്ചു

The Onam celebrations at the London Guruvayurappan Temple concluded in an atmosphere of deep devotion.

 ലണ്ടൻ: ലണ്ടൻ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം വൻ ജനപങ്കാളിത്തത്തോടെ ഭക്തിനിർഭരമായി സമാപിച്ചു. സെപ്റ്റംബർ 26ന് വൈകിട്ട് 5 മണിക്ക് തോൺടൺ ഹീത്തിലെ വെസ്റ്റ് തോൺടൺ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന ആഘോഷത്തിൽ നൂറുകണക്കിന് മലയാളികൾ കുടുംബസമേതം പങ്കെടുത്തു.

The Onam celebrations at the London Guruvayurappan Temple concluded in an atmosphere of deep devotion.

The Onam celebrations at the London Guruvayurappan Temple concluded in an atmosphere of deep devotion.121

മാവേലി എഴുന്നള്ളത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് ഭദ്രദീപം തെളിയിക്കൽ, GSS അവതരിപ്പിച്ച ഓണവിളംബരം, ഭക്തിഗാനസുധ ലൈവ് ഓർക്കസ്ട്ര എന്നിവ അരങ്ങേറി. സംഗീത വിശ്വന്റെ നേതൃത്വത്തിൽ ഭരതനാട്യവും GSS വനിതാവേദിയുടെ തിരുവാതിരയും ശ്രുതി വിജയന്റെ മോഹിനിയാട്ടവും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

The Onam celebrations at the London Guruvayurappan Temple concluded in an atmosphere of deep devotion.

തുടർന്ന് ദീപാരാധനയും നടന്നു. ആഘോഷങ്ങളുടെ ഭാഗമായി ഭക്തജനങ്ങൾക്കായി വിഭവസമൃദ്ധമായ ഓണസദ്യ (പ്രസാദ ഊട്ട്)യും ഒരുക്കിയിരുന്നു. മോഹൻജി ഫൗണ്ടേഷൻ UKയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ക്ഷേത്ര ഭാരവാഹികളായ സുരേഷ് ബാബു, അനൂപ് ശശി, രമ രാജൻ, ശാലിനി രവി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Tags