സന്ധ്യയ്ക്ക് നിലവിളക്ക് എത്ര സമയം വരെ കത്തിച്ചു വയ്ക്കണം ? നിലവിളക്ക് കത്തിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ .....

vilakk
vilakk

ഹിന്ദു ആചാര പ്രകാരം രാവിലെയും വൈകിട്ടും നിലവിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കുന്നത് ഒരു ശീലമാണ്. ഐശ്വര്യത്തിന്റെ പ്രതീകമായാണ് നിലവിളക്കിനെ കണക്കാക്കുന്നത്. ഇനി ശരിയായ രീതിയിൽ എങ്ങനെ വിളക്ക് കത്തിക്കണമെന്ന് അറിയാം.

vilakk

പൂജാമുറിയിലോ വീടിന്റെ ഉമ്മറത്തോ ആണ് നിലവിളക്ക് വയ്ക്കേണ്ടത്. അല്ലാത്തപക്ഷം ഈശാനകോണായ വടക്കുകിഴക്കോ വീടിന്റെ മധ്യഭാഗത്തോ തെക്കു പടിഞ്ഞാറുഭാഗത്തോ വിളക്ക് വയ്ക്കാവുന്നതാണ്.

tRootC1469263">

നിലവിളക്കു കൊളുത്തി എത്രസമയം വയ്ക്കണം?

വിളക്കിലെ എണ്ണ വറ്റുംവരെ കത്തിച്ചുവയ്ക്കാമെന്നാണു കണക്ക്. എങ്കിലും സന്ധ്യ കഴിയുമ്പോൾ വിളക്ക് അണയ്ക്കുന്നതിൽ തെറ്റില്ല. തിരികളണയ്ക്കുമ്പോൾ ഊതി കെടുത്തരുത്. പുഷ്പം ഉപയോഗിച്ച് കെടുത്തുന്നതാണ് ഉത്തമം.

വിളക്ക് കൊളുത്തേണ്ടത് ആര്? എങ്ങനെ?

കുടുംബനാഥയാണ് നിലവിളക്ക് തെളിക്കേണ്ടത്. കൊടിവിളക്കിൽ തിരികത്തിച്ചു കൊണ്ട് " ദീപം ദീപം " എന്ന് ഉച്ചത്തിൽ പറഞ്ഞു കൊണ്ട് നിലവിളക്കിനടുത്തു എത്തി വണങ്ങിയ ശേഷം ദീപം തെളിക്കുക. ഈ സമയത്തു കുടുംബാംഗങ്ങൾ എല്ലാവരും നിലവിളക്കിനെ തൊഴുതു നമസ്ക്കരിക്കുന്നത് ഉത്തമമാണ്.

എത്ര തിരിയിട്ട് വിളക്ക് കത്തിക്കാം ?

ഒറ്റത്തിരി: നിലവിളക്കില്‍ സാധാരണ ഒറ്റത്തിരിയിട്ടു കത്തിച്ചാല്‍ രോഗ ദുരിതങ്ങളും ദു:ഖ ദുരിതങ്ങളുമാണ് ഫലം. ഒറ്റത്തിരിയാല്‍ വിളക്ക് കത്തിക്കുന്ന കുടുംബത്തില്‍ നിന്ന് രോഗങ്ങള്‍ അകലില്ല. അത് ശാരീരികമായും ഭൗതികമായും ബാധിക്കാം. അതായത് കുടുംബ അഭിവൃദ്ധിയും ഐശ്വര്യവും ഒക്കെ നഷ്ടപ്പെടാമെന്നാണ്. ഏത് കാര്യത്തിനും തടസ്സങ്ങളും പ്രതിസന്ധികളും നേരിടേണ്ടി വരും.

vilakk

രണ്ടു തിരി: കിഴക്കും പടിഞ്ഞാറുമായി കൂപ്പുകൈ രീതിയില്‍ രണ്ട് തിരിയിട്ട് നിലവിളക്ക് കൊളുത്തുന്നത് ഉത്തമകരമാണ്. സാമ്പത്തികമായി നേട്ടങ്ങള്‍ ഭവിക്കും. സാമ്പത്തികമായ ദുരിതങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ഇത്തരത്തില്‍, രാവിലെയും വൈകിട്ടും നിലവിളക്ക് തെളിക്കുന്നത് അനുഗ്രഹപരമായ ഫലങ്ങള്‍ നല്‍കും. പൊതുവേ ക്ഷേത്രങ്ങളിലും പൂജകളിലും ഒക്കെ രണ്ടു തിരയിട്ട് നിലവിളക്കുകള്‍ കത്തിക്കാറുണ്ട്. എല്ലാ ബാധ്യതകളെയും നിഷേധാത്മകതകളെയും അകറ്റാന്‍ ഇങ്ങനെ വിളക്ക് കത്തിക്കാം.

vilakku

മൂന്നുതിരി: മൂന്ന് തിരിയിട്ട് സാധാരണ വിളക്ക് തെളയിക്കാറില്ല. എന്നാല്‍ ചില പൂജാ വിധികളിലും തേവാര മൂര്‍ത്തികള്‍ക്കും കിഴക്ക്, പടിഞ്ഞാറ്, വടക്ക്കിഴക്ക് ദിക്കുകളി തിരിയിട്ട് വിളക്ക് കത്തിക്കുന്നു. ഇത് പ്രത്യേക ഉദ്ദേശത്തോടെയുള്ളതാണ്.

അതേസമയം വീടുകളില്‍ ഇത് പിന്തുടരേണ്ട കാര്യമില്ല. ഇങ്ങനെയല്ലാതെ മൂന്നു തിരിയിട്ട വിളക്ക് കത്തിക്കുന്നത് ശുഭകരമല്ല. അഞ്ചുതിരിയിട്ട് കത്തിച്ച വിളക്കില്‍, രണ്ട് തിരികള്‍ അണഞ്ഞ് മൂന്ന് തിരികള്‍ മാത്രമായി തെളിഞ്ഞ് നില്‍ക്കുന്നതും ദോഷകരമാണ്. മൂന്ന് തിരിയിട്ടുള്ള വിളക്ക് തെളിയിക്കുന്നത്, ജീവിതത്തില്‍ വലിയ ദാരിദ്യദു:ഖങ്ങള്‍ക്ക് അതായത് അന്ന വസ്ത്രാദികള്‍ക്ക് പോലും ഗതിയില്ലാതാക്കുമെന്നാണ്.

vilakk

നാലുതിരി: നിലവിളക്കില്‍ നാലു തിരിയിട്ട് ഒരിക്കലും കത്തിക്കാറില്ല. പൂജാവിധികളിലും ഇതിന് സ്ഥാനമില്ല. നാലുതിരിയിട്ട് കത്തി നില്‍ക്കുന്ന വിളക്ക് അശുഭകരവും അമംഗളകരവുമാണ്. ഇപ്രകാരം നിലവിളക്ക് തെളിയിച്ചാല്‍ അത് കുടുംബത്തിലും ജീവിതത്തിലും പരാജയം, മന്ദത, തടസ്സം എന്നിവയ്ക്ക് ഇടയാക്കും. വിരക്തിയും ഗുണമില്ലാത്ത പ്രവൃത്തികളിലും മുഴുകി ജീവിതം പ്രയാസകരമായി തീരും. വിഷാദ അവസ്ഥകളും നിഷേധാത്മകതകളും കാരണം സ്വയം പരാജയങ്ങള്‍ നിരന്തരമായി ക്ഷണിച്ചുവരുത്തും.

vilakk

അഞ്ചുതിരി: അത്യുത്തമമായി കണക്കാക്കുന്ന ഒന്നാണ് അഞ്ചുതിരിയിട്ട് കത്തിച്ച നിലവിളക്ക്. ഭദ്രദീപം എന്ന് പറയുന്ന ഈ രീതി, തന്ത്രത്തില്‍ അതീവ പ്രധാന്യമുണ്ട്. പൂജകളില്‍ വിളക്കിലേക്ക് ദേവതാ ചൈതന്യത്തെ അവാഹിക്കുമ്പോള്‍ ഭദ്രദീപമാണ് പിന്തുടരുന്നത്. വിശേഷ ദിവസങ്ങളില്‍ വീടുകളിലും അഞ്ച് തിരിയിട്ട് വിളക്ക് തെളിയിക്കാം.

vilakk

സര്‍വ്വഐശ്വര്യങ്ങളും സര്‍വ്വസൗഭാഗ്യങ്ങളും ഇതിലൂടെ പ്രദാനമാകും. കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക്, വടക്കുകിഴക്ക് എന്നിങ്ങനെയാണ് അഞ്ച് തിരികള്‍ ഇട്ട് വിളക്ക് തെളിയിക്കേണ്ട്. വിളക്ക് തെളിയിക്കുമ്പോള്‍ യഥാക്രമം കിഴക്ക് നിന്ന് ആരംഭിക്കാം. നെയ്യ് ഉപയോഗിക്കുന്നതാണ് അത്യുത്തമം. കരിത്തിരി കാത്താതെ ശ്രദ്ധിക്കണം.

Tags