കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി–വിജയദശമി ആഘോഷങ്ങൾ ഭക്തിസാന്ദ്രമായി സമാപിച്ചു

Navaratri–Vijayadashami celebrations concluded in a spirit of deep devotion at the Kent Ayyappa Temple.

വിജയദശമി ദിനമായ ഒക്ടോബർ 21-ന് ഗണപതി ഹോമം, ഒറ്റയപ്പ നിവേദ്യം, വിദ്യാരംഭം തുടങ്ങിയ ചടങ്ങുകൾ നടന്നു. നിരവധി കുരുന്നുകൾ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് ആദ്യ ചുവടുവെച്ചു.

  റോച്ചസ്റ്റർ : കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി, വിജയദശമി, വിദ്യാരംഭം എന്നിവയോടനുബന്ധിച്ച് ഒക്ടോബർ 18 മുതൽ 21 വരെ നടന്ന ആഘോഷങ്ങൾ ഭക്തിസാന്ദ്രമായി സമാപിച്ചു. 18-ന് പൂജവെപ്പോടെയാണ് ക്ഷേത്രത്തിൽ ആഘോഷങ്ങൾക്ക് തുടക്കമായത്.

Navaratri–Vijayadashami celebrations concluded in a spirit of deep devotion at the Kent Ayyappa Temple.

ആഘോഷങ്ങളുടെ ഭാഗമായി നടന്ന നൃത്തസന്ധ്യ ശ്രദ്ധേയമായി. സുചിത്ര കൊച്ചുവീട്ടിൽ, അരുണിമ ജയൻ, വിനീത് വിജയകുമാർ പിള്ള, രമ്യ അരുൺ കൃഷ്ണൻ, കീർത്തന ജിതേഷ് എന്നിവർ വിവിധ നൃത്തങ്ങൾ അവതരിപ്പിച്ചു. കലാപരിപാടികൾ ആഘോഷങ്ങൾക്ക് കൂടുതൽ നിറം പകർന്നു.

Navaratri–Vijayadashami celebrations concluded in a spirit of deep devotion at the Kent Ayyappa Temple.

വിജയദശമി ദിനമായ ഒക്ടോബർ 21-ന് ഗണപതി ഹോമം, ഒറ്റയപ്പ നിവേദ്യം, വിദ്യാരംഭം തുടങ്ങിയ ചടങ്ങുകൾ നടന്നു. നിരവധി കുരുന്നുകൾ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് ആദ്യ ചുവടുവെച്ചു.

Navaratri–Vijayadashami celebrations concluded in a spirit of deep devotion at the Kent Ayyappa Temple.423

വൈകിട്ട് പ്രശസ്ത നർത്തകി ചിത്ര ലക്ഷ്മിയുടെ നേതൃത്വത്തിൽ ദക്ഷിണ യുകെയിലെ കുട്ടികൾ അവതരിപ്പിച്ച നൃത്തപരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറി. അഭിജിത് തിരുമേനി ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. ഭക്തിയുടെയും കലാപരിപാടികളുടെയും സംഗമമായ ആഘോഷങ്ങൾ ക്ഷേത്രത്തിലെത്തിയവർക്ക് വേറിട്ട അനുഭവമായി.

Tags