ബക്കളം നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന് ഞായറാഴ്ച തുടക്കമാവും
Oct 10, 2026, 11:54 IST
കേരളത്തിലെ 108 ഭഗവതീ ക്ഷേത്രങ്ങളിൽപ്പെട്ട പ്രധാനമായ ഒരു ക്ഷേത്രമാണ് ശ്രീ നെല്ലിയോട്ട് ഭഗവതീ ക്ഷേത്രം. ഏകദേശം 500 വർഷം പഴക്കമുള്ള ക്ഷേത്രമാണിതെന്ന് വിശ്വസിക്കപ്പെടുന്നു.
തളിപ്പറമ്പ : ബക്കളം നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന് നാളെ (ഞായറാഴ്ച) തുടക്കമാവും. തുടർന്നുള്ള നാളുകൾ ക്ഷേത്രം പ്രത്യേക പൂജകളാലും ആഘോഷങ്ങളാലും നിറയും. നവരാത്രി ആഘോഷങ്ങൾ നടക്കുന്ന ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണിത്.
കേരളത്തിലെ 108 ഭഗവതീ ക്ഷേത്രങ്ങളിൽപ്പെട്ട പ്രധാനമായ ഒരു ക്ഷേത്രമാണ് ശ്രീ നെല്ലിയോട്ട് ഭഗവതീ ക്ഷേത്രം. ഏകദേശം 500 വർഷം പഴക്കമുള്ള ക്ഷേത്രമാണിതെന്ന് വിശ്വസിക്കപ്പെടുന്നു.
ആധ്യാത്മിക പ്ര ഭാഷണം, നൃത്തനൃത്യങ്ങൾ, ഭജന, ഭക്തിഗാനമേള എന്നിവ വിവിധ ദിവസങ്ങളിൽ അരങ്ങേറും. ദി വസവും നിറമാലയും ഉണ്ടായിരിക്കും. 18-ന് ഗ്രന്ഥംവെപ്പ്. 21ന് രാവിലെ വാഹനപൂജ, വിദ്യാരംഭംവും ഉച്ചക്ക് 12 മുതൽ അന്നദാനവും ഉണ്ടായിരിക്കും.
.jpg)