പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് പിറന്നാൾ ; തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പ്രത്യേക വഴിപാടുകൾ
Updated: Sep 17, 2026, 10:35 IST
അനിഴം നക്ഷത്രത്തിൽ അശ്വമേധ നമസ്കാരം, ശ്രീരുദ്ര നമസ്കാരം, പൊന്നിൻകുടം എന്നിവയാണ് പ്രധാനമന്ത്രിയുടെ പേരിൽ നടത്തിയത്. ഈ വഴിപാടുകൾ പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ നിർദ്ദേശപ്രകാരമാണ് നടത്തിയത്.
തളിപ്പറമ്പ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാൾ ദിനത്തിൽ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പ്രത്യേക വഴിപാടുകൾ നടത്തി. അനിഴം നക്ഷത്രത്തിൽ അശ്വമേധ നമസ്കാരം, ശ്രീരുദ്ര നമസ്കാരം, പൊന്നിൻകുടം എന്നിവയാണ് പ്രധാനമന്ത്രിയുടെ പേരിൽ നടത്തിയത്. ഈ വഴിപാടുകൾ പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ നിർദ്ദേശപ്രകാരമാണ് നടത്തിയത്.


പ്രധാനമന്ത്രിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് പ്രത്യേക പൂജകളും വഴിപാടുകളും ക്ഷേത്രത്തിൽ നടന്നത്. ചടങ്ങിന് പിന്നാലെ ക്ഷേത്ര ഭാരവാഹികളും ജീവനക്കാരും നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകൾ നേർന്നു.
.jpg)

