തിരുവനന്തപുരത്തെ മുത്തപ്പൻ വെള്ളാട്ടം കെട്ടിയാടൽ ചടങ്ങുമായി ബന്ധമില്ല: മടപ്പുരയുടെ പേരിൽ നടത്തുന്ന വ്യാജ പ്രചാരണങ്ങൾ ഭക്തർ തിരിച്ചറിയണം -പറശ്ശിനിക്കടവ് മുത്തപ്പൻ ട്രസ്റ്റ്
പറശ്ശിനിക്കടവ് : തിരുവനന്തപുരം കിഴക്കേക്കോട്ട പ്രിയദർശിനി ഹാളിൽ ശനിയാഴ്ച പറശ്ശിനിക്കടവ് മുത്തപ്പൻ ഉത്സവം എന്ന പേരിൽ നടത്തുന്ന മുത്തപ്പൻ വെള്ളാട്ടം കെട്ടിയാടൽ ചടങ്ങുമായി പറശ്ശിനിക്കടവ് മുത്തപ്പൻ ട്രസ്റ്റിനു ബന്ധമില്ലെന്ന് അധികൃതർ.ഈ പരിപാടിയെക്കുറിച്ചുള്ള പരസ്യ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
tRootC1469263">ചടങ്ങിന് നേതൃത്വം വഹിക്കുന്ന മനു സി.കണ്ണൂർ പറശ്ശിനിക്കടവ്
മുത്തപ്പൻ മടപ്പുര തറവാട്ട് അംഗമാണെന്ന രീതിയിലുള്ള പ്രചാരണം ശ്രദ്ധയിൽപെട്ടെന്നും ഈ വ്യക്തിക്കു പറശ്ശിനി മടപ്പുരയുമായോ തറവാടുമായോ യാതൊരു ബന്ധവുമില്ലെന്നും ക്ഷേത്രം ട്രസ്റ്റ് അധികൃതർ പറഞ്ഞു .
പറശ്ശിനി മടപ്പുരയുടെ അറിവോ സമ്മതമോ ഇല്ലാതെ പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയുടെ പേരിൽ നടത്തുന്ന പരിപാടികൾ ഭക്തജനങ്ങൾ തിരിച്ചറിയണമെന്നും ക്ഷേത്രം അധികൃതർ പറഞ്ഞു .
.jpg)


