വിജയദശമികൊണ്ട് അർത്ഥമാക്കുന്നത് പരമമായ വിജയമെന്ന് മാതാ അമൃതാനന്ദമയി ദേവി ; ഭക്തി നിർഭരമായ ചടങ്ങുകളോടെ അമൃതപുരിയിൽ വിജയദശമി ആഘോഷിച്ചു

Mata Amritanandamayi Devi states that Vijayadashami signifies ultimate victory; Vijayadashami was celebrated at Amritapuri with rituals filled with devotion.

 കാലത്ത്  ആശ്രമത്തിലെ പ്രധാന പ്രാർത്ഥനാ ഹാളിൽ ആരംഭിച്ച പരിപാടികളിൽ വിദേശികൾ ഉൾപ്പെടെ ആയിരകണക്കിന് ഭക്തരാണ് പങ്കെടുത്തത്. വിദ്യാരംഭ ചടങ്ങിൽ മാതാ അമൃതാനന്ദമയി ദേവി നൂറുകണക്കിന് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കുകയും ഏവർക്കും ഹരിഃശ്രീ ചൊല്ലിക്കൊടുക്കുകയും ചെയ്തു. വിശ്വശാന്തിക്കായുള്ള ധ്യാനം, ഭജന എന്നിവയും അമ്മയുടെ നേതൃത്വത്തിൽ നടന്നു. 

 കൊല്ലം : വിജയങ്ങളുടെ എല്ലാം ഫലം പരിമിതമാണെന്നും അതൊരിക്കലും ശാശ്വതമായി നിൽക്കുകയിലെന്നും വിജയദശമികൊണ്ട് അർത്ഥമാക്കുന്നത് പരമമായ വിജയമാണെന്നും മാതാ അമൃതാനന്ദമയി ദേവി. അമൃതപുരി ആശ്രമത്തിൽ നടന്ന ചടങ്ങിൽ വിജയദശമി ദിന സന്ദേശം നൽകുകയായിരുന്നു അമ്മ.

Mata Amritanandamayi Devi states that Vijayadashami signifies ultimate victory; Vijayadashami was celebrated at Amritapuri with rituals filled with devotion.

ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ച വിജയദിനമാണ് വിജയദശമി. നമ്മുടെ ഉള്ളിലെ അസുരശക്തികളെ ഓരോന്നായി  ഇല്ലാതാക്കി അജ്ഞാനത്തെ അകറ്റി ഉള്ളിലെ ഈശ്വരനെ സാക്ഷാത്കരിക്കുന്ന ദിനമാണിതെന്നും അമ്മ കൂട്ടിച്ചേർത്തു.

 കാലത്ത്  ആശ്രമത്തിലെ പ്രധാന പ്രാർത്ഥനാ ഹാളിൽ ആരംഭിച്ച പരിപാടികളിൽ വിദേശികൾ ഉൾപ്പെടെ ആയിരകണക്കിന് ഭക്തരാണ് പങ്കെടുത്തത്. വിദ്യാരംഭ ചടങ്ങിൽ മാതാ അമൃതാനന്ദമയി ദേവി നൂറുകണക്കിന് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കുകയും ഏവർക്കും ഹരിഃശ്രീ ചൊല്ലിക്കൊടുക്കുകയും ചെയ്തു. വിശ്വശാന്തിക്കായുള്ള ധ്യാനം, ഭജന എന്നിവയും അമ്മയുടെ നേതൃത്വത്തിൽ നടന്നു. 

Mata Amritanandamayi Devi states that Vijayadashami signifies ultimate victory; Vijayadashami was celebrated at Amritapuri with rituals filled with devotion.

സ്വാമി അമൃത സ്വരൂപാനന്ദ പുരിയുടെ നേതൃത്വത്തിൽ അഞ്ഞൂറിലധികം സംഗീതോപാസകർ അവതരിപ്പിച്ച നാദോപാസനയും ശ്രദ്ധേയമായി. വിദ്യാർത്ഥികളുടെയും ആശ്രമ അന്തേവാസികളുടെയും  വിവിധ കലാപരിപാടികളും അരങ്ങേറി. കഴിഞ്ഞ ഒമ്പത് ദിവസങ്ങളിലായി ആശ്രമത്തിലെ കാളീക്ഷേത്രത്തിലും കളരിയിലും  അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിലും നടന്ന നവരാത്രി ആഘോഷങ്ങൾക്കും ഇതോടെ പരിസമാപ്തിയായി.

Tags