മലപ്പുറം കോട്ടമ്മല്‍ അയ്യപ്പക്ഷേത്രത്തിന് നിര്‍മ്മിച്ച ഗോപുരം സമര്‍പ്പിച്ചു

ssss
ssss

മലപ്പുറം: മലപ്പുറത്തെ അയ്യപ്പഭക്തന്മാരുടെ കൂട്ടായ്മയായ മലപ്പുറം അയ്യപ്പ സേവാ സമിതി, മലപ്പുറം കോട്ടമ്മല്‍ ശ്രീ അയ്യപ്പക്ഷേത്രത്തിന് നിര്‍മ്മിച്ച ഗോപുരം ക്ഷേത്രത്തിന് സമര്‍പ്പിച്ചു.ഡോ. വേണുഗോപാല്‍ ഭദ്രദീപം തെളിയിച്ച് സമര്‍പ്പണ കര്‍മ്മം നിര്‍വ്വഹിച്ചു.

ക്ഷേത്രം മേല്‍ശാന്തി ദേവദാസ് പി, ക്ഷേത്ര ഭരണ സമിതി സെക്രട്ടറി  ശിവരാമന്‍ പാലേങ്ങര, അയ്യപ്പ സേവാ സമിതി പ്രസിഡന്റ് പ്രഭാകരന്‍, ക്ഷേത്ര ഭരണ സമിതി വൈസ് പ്രസിഡന്റ് രാമകൃഷ്ണന്‍ വെളുത്തെടത്ത്‌തൊടി, ട്രഷറര്‍ സുബ്രഹ്മണ്യന്‍ ചുങ്കപ്പള്ളി, ഭരണ സമിതി അംഗം പ്രദീപ്് കാവുങ്ങല്‍, പ്രേമാനന്ദന്‍ അണ്ണുണ്ണിപറമ്പ്, എം എസ് ദിവാകരന്‍, എം എസ് രവി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

tRootC1469263">

Tags