ചന്ദ്രഗ്രഹണം ; മാർച്ച് 3 ന് കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ദർശനത്തിനും വഴിപാടിനും നിയന്ത്രണം
മലപ്പുറം : കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ദർശനത്തിനും വഴിപാടിനും നിയന്ത്രണം ഏർപ്പെടുത്തി. മാർച്ച് 3 ന് ചന്ദ്രഗ്രഹണം ആയതിനാൽ ക്ഷേത്രത്തിൽ പകൽ 3.30 മുതൽ 6.45 വരെ ക്ഷേത്രദർശനവും വഴിപാടുകളും ഉണ്ടായിരിക്കുന്നതല്ലെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എസ് രഞ്ജൻ അറിയിച്ചു.
tRootC1469263">ഈ വര്‍ഷത്തെ സമ്പൂര്‍ണ ചന്ദ്രഗ്രഹണം മാര്‍ച്ച് മൂന്ന് ചൊവ്വാഴ്ച്ച ദൃശ്യമാവുക. പടിഞ്ഞാറേയറ്റത്തുള്ള പ്രദേശങ്ങള്‍ ഒഴിച്ചുള്ള മിക്കയിടത്തും ചന്ദ്രഗ്രഹണം ദൃശ്യമാകുമെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം അറിയിച്ചിരുന്നു. കിഴക്കന്‍ ഏഷ്യ, ഓസ്‌ട്രേലിയ, പസഫിക് സമുദ്രം, അമേരിക്കന്‍ മേഖലകള്‍ എന്നിവിടങ്ങളില്‍ പ്രകടമാകും. ഗ്രഹണം ഏതാണ്ട് 3 മണിക്കൂര്‍ 27 മിനിറ്റ് നീണ്ടുനില്‍ക്കും. വൈകീട്ട് 3.20 മുതല്‍ 6.48 വരെയാണ് ഗ്രഹണ സമയം. പൂര്‍ണതോതില്‍ ദൃശ്യമാകുക 4.34നും 5.33നും ഇടയ്ക്കുള്ള സമയത്താകും.
.jpg)


