വീടുകളിൽ കൃഷ്ണവിഗ്രഹങ്ങൾ സൂക്ഷിക്കുന്നതിന് മുമ്പ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം !

You should know these things before keeping idols of Lord Krishna at home!

 ഹൈന്ദവ വിശ്വാസത്തിൽ വീടുകളിൽ ദൈവങ്ങളുടെ ചിത്രങ്ങളും വിഗ്രഹങ്ങളും സ്ഥാപിച്ച് ആരാധിക്കുന്നത് ഏറെ പ്രാധാന്യമർഹിക്കുന്ന ആചാരമാണ്. അവയിൽ ഏറ്റവും കൂടുതൽ വീടുകളിൽ കാണപ്പെടുന്നത് ശ്രീകൃഷ്ണഭഗവാന്റെ വിഗ്രഹമാണ്. ഉണ്ണിക്കണ്ണനായും വേണുഗോപാലനായും വിവിധ ഭാവങ്ങളിലുള്ള കൃഷ്ണവിഗ്രഹങ്ങൾ ഭക്തിപൂർവം ആരാധിക്കപ്പെടുന്നു. പ്രത്യേകിച്ച് വിഷുക്കണി ഒരുക്കുമ്പോൾ ശ്രീകൃഷ്ണന്റെ വിഗ്രഹം വയ്ക്കുന്നത് കേരളത്തിലെ നിരവധി കുടുംബങ്ങളിൽ ഇന്നും പിന്തുടരുന്ന പതിവാണ്.

വാസ്തുശാസ്ത്ര വിശ്വാസപ്രകാരം ശ്രീകൃഷ്ണവിഗ്രഹം വീട്ടിൽ സ്ഥാപിക്കുന്നത് ഐശ്വര്യവും സമാധാനവും സന്തോഷവും കുടുംബ ഐക്യവും വർധിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. കൃഷ്ണഭക്തി വീട്ടിൽ പോസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കുമെന്നും മനസ്സിന് ശാന്തത നൽകുമെന്നും വിശ്വാസമുണ്ട്.

എന്നാൽ ശ്രീകൃഷ്ണവിഗ്രഹം വീട്ടിൽ സ്ഥാപിക്കുമ്പോൾ ചില പരമ്പരാഗത വിശ്വാസങ്ങളും ആചാരങ്ങളും ശ്രദ്ധിക്കണമെന്ന് വാസ്തു വിദഗ്ധരും ആചാര്യന്മാരും നിർദേശിക്കുന്നു. ഏത് രൂപത്തിലുള്ള കൃഷ്ണവിഗ്രഹമാണ് തിരഞ്ഞെടുക്കേണ്ടത്, വിഗ്രഹം ഏത് ദിശയിൽ സ്ഥാപിക്കണം, പൂജാമുറിയിൽ എങ്ങനെ പരിപാലിക്കണം, കേടുപാടുകൾ സംഭവിച്ച വിഗ്രഹങ്ങൾ എന്ത് ചെയ്യണം തുടങ്ങിയ കാര്യങ്ങൾ മുൻകൂട്ടി അറിഞ്ഞിരിക്കേണ്ടതാണ്. ഈ വിശ്വാസങ്ങൾ മതപരവും പരമ്പരാഗതവുമായ ആചാരങ്ങളുടെ ഭാഗമാണെന്നും, ഓരോ കുടുംബത്തിന്റെയും ആചാരങ്ങളിലും ഗുരുപാരമ്പര്യങ്ങളിലും വ്യത്യാസങ്ങൾ ഉണ്ടായേക്കാമെന്നും ഓർക്കേണ്ടതാണ്.

സ്ഥാനം

വീടുകളിൽ തെറ്റായ ദിശയിലാണ് ശ്രീകൃഷ്ണഭഗവാന്റെ വിഗ്രഹം സൂക്ഷിക്കുന്നതെങ്കിൽ നിർഭാഗ്യം നിങ്ങളെ തേടിയെത്തുമെന്നാണ് പറയപ്പെടുന്നത്. അതിനാൽ വടക്ക്-കിഴക്ക് ദിശയിൽ വേണം വിഗ്രഹം സ്ഥാപിക്കാൻ. വിഗ്രഹത്തിന്റെ മുഖം കിഴക്ക് നിന്ന് പടിഞ്ഞാറേയ്ക്കാണെന്ന് ഉറപ്പുവരുത്തുക. കൂടാതെ കിടപ്പ് മുറിയുടെയോ കുളിമുറിയുടെയോ ഭിത്തിയോട് ചേർത്ത് വയ്ക്കാനും പാടുള്ളതല്ല. വടക്ക്- തെക്ക് ദിശയിൽ ഒരിക്കലും വിഗ്രഹം വയ്ക്കാൻ പാടുള്ളതല്ല.

ഉയരം

വിഗ്രഹം വയ്ക്കുന്ന സ്ഥലത്തിന്റെ ഉയരവും ശ്രദ്ധിക്കേണ്ട കാര്യമാണ്. പ്രാർത്ഥിക്കുന്നയാളുടെ കണ്ണിന് സമമായി വേണം വിഗ്രഹം വയ്ക്കാൻ.

പ്രകാശ ദിശ

വിഗ്രഹം ഇരിക്കുന്ന സ്ഥലത്ത് ശരിയായ രീതിയിൽ പ്രകാശം ലഭിക്കേണ്ടത് ആവശ്യമാണ്. പ്രകാശ ശ്രോതസ് തെക്ക്-കിഴക്ക് ദിശയിൽ നിന്ന് വിഗ്രഹത്തിലേയ്ക്ക് പതിക്കണം. ക്ഷേത്രങ്ങളിലും ഈ ദിശയിലാണ് വിളക്കുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇത് നിങ്ങളുടെ വീടുകളിലേയ്ക്ക് പോസിറ്റീവ് ഊർജം കൊണ്ടുവരും.

പുല്ലാങ്കുഴൽ, പശുക്കിടാവിന്റെ പ്രതിമ, മയിൽപ്പീലി, താമര, വെണ്ണ, വൈജയന്തി മാല എന്നിവയും പൂജാമുറിയിൽ വിഗ്രഹത്തോടൊപ്പം സ്ഥാപിക്കുന്നത് വളരെ നല്ലതാണ്.

Tags