കൊട്ടിയൂർ വൈശാഖ മഹോത്സവം ; നെയ്യമൃത് സംഘം മഠത്തിൽ കയറി

Kottiyoor Vaisakhi Mahotsavam; Neyyamrut Sangham enters the Math
Kottiyoor Vaisakhi Mahotsavam; Neyyamrut Sangham enters the Math

കൂത്തുപറമ്പ്: കൊട്ടിയൂർവൈശാഖ മഹോത്സവത്തിന്റെ പ്രാരംഭം കുറിക്കുന്ന ചടങ്ങായ നെയ്യാട്ടത്തിന് നെയ്യുമായി  പോകുന്ന നെയ്യമൃത് സംഘം കലശം കുളിച്ച്  ഇന്നലെ മഠത്തിൽ കയറി.ശങ്കരനെല്ലൂർ ചന്ത്രോത്ത് വലിയ വീട്ടിൽ മഠത്തിൽ 19 പേരാണ് വൃതമെടുത്ത് മഠത്തിൽ കയറിയത്.

കൈതേരി നാരായണൻ നമ്പ്യാരുടെ നേത്രുത്തത്തിൽ കലശം കുളിച്ച സംഘം ആചാര അനുഷ്ഠാനങ്ങളോടെ 5 ദിവസം മഠത്തിൽ തങ്ങും. ഇന്നു ചെനക്കൽ ആരംഭിക്കും.നാളെ നെയ്യ് കിണ്ടി പിരിക്കാനുള്ള കയർ പിരിക്കും. ജൂൺ 5നു നെയ്യ് നിറച്ച്, പിറ്റേന്ന് കാൽ നടയായി യാത്ര  തിരിക്കും. എട്ടാം തീയതി അർദ്ധരാത്രിയാണ് നെയ്യാട്ടം.

tRootC1469263">

Tags