കൊട്ടിയൂർ വൈശാഖമഹോത്സവം ; അക്കരെ സന്നിധാനത്ത് താല്കാലിക ശ്രീകോവിൽ നിർമ്മാണം ആരംഭിച്ചു

Kottiyoor Vaisakhamahotsavam; Construction of temporary shrine begins at Akkare Sannidhanam

വയനാടൻ കാടുകളിൽ ലഭ്യമാകുന്ന ഞെട്ടിപ്പനയോല കൊണ്ട് കെട്ടിയാണ് അക്കരെ കൊട്ടിയൂരിൽ ശ്രീകോവിൽ നിർമ്മിക്കുന്നത്. ഓടത്തണ്ടുകളും വള്ളികളും ഉപയോഗിച്ചാണ് ശ്രീകോവിൽ നിർമ്മിക്കുന്നത്.തിരുവോണം ആരാധനയ്ക്ക് മുമ്പ് ശ്രീകോവിൽ നിർമ്മാണം പൂർത്തിയാകും. 

 കണ്ണൂർ : കൊട്ടിയൂർ അക്കരെ സന്നിധാനത്തിൽ താത്കാലിക ശ്രീകോവിൽ നിർമ്മാണം ആരംഭിച്ചു. ഉഷ കാമ്പ്രം നമ്പൂതിരിയുടെ നേതൃത്വത്തിൽ വ്യത്യരും നമ്പീശൻമാരും ചേർന്നാണ് ശ്രീകോവിൽ നിർമ്മിക്കുന്നത്. ഓട, മുള, ചെട്ടിപ്പനയോല എന്നിവ ഉപയോഗിച്ചാണ് തൃക്കലശാട്ടു നാൾ വരേക്കു വേണ്ടി ശ്രീ കോവിൽ നിർമ്മിക്കുന്നത്. മണിത്തറയ്ക്ക് മുകളിലായാണ് താല്കാലിക ശ്രീകോവിലിന്റെ നിർമ്മാണം ആരംഭിച്ചത്. 

Kottiyoor Vaisakhamahotsavam; Construction of temporary shrine begins at Akkare Sannidhanam3

വയനാടൻ കാടുകളിൽ ലഭ്യമാകുന്ന ഞെട്ടിപ്പനയോല കൊണ്ട് കെട്ടിയാണ് അക്കരെ കൊട്ടിയൂരിൽ ശ്രീകോവിൽ നിർമ്മിക്കുന്നത്. ഓടത്തണ്ടുകളും വള്ളികളും ഉപയോഗിച്ചാണ് ശ്രീകോവിൽ നിർമ്മിക്കുന്നത്.തിരുവോണം ആരാധനയ്ക്ക് മുമ്പ് ശ്രീകോവിൽ നിർമ്മാണം പൂർത്തിയാകും. 

Kottiyoor Vaisakhamahotsavam; Construction of temporary shrine begins at Akkare Sannidhanam

വെള്ളിയാഴ്ച്ചയാണ് തിരുവോണം ആരാധന. തിരുവോണ ആരാധന നാളിൽ പെരുമാളിനെ തിരുവാഭരണങ്ങൾ അണിയിച്ച് മുപ്പത്തിയാറ് കുടം അഭിഷേകം നടത്തും.കൂത്തമ്പലത്തിൽ വെള്ളിയാഴ്ച്ച മുതൽ മത്തവിലാസം കൂത്ത് ആരംഭിക്കും. തിരുവോണം ആരാധനയോടനുബന്ധിച്ച് ഉച്ചയ്ക്ക് പൊന്നിൻ ശീവേലി നടത്തും.

Tags