കൊട്ടിയൂർ വൈശാഖമഹോത്സവം : രോഹിണി ആരാധന 17 ന് നടക്കും

kottiyoor vaisakha maholsavam 2023
kottiyoor vaisakha maholsavam 2023

കൊട്ടിയൂർ : വൈശാഖോത്സവത്തിലെ നാല് ആരാധനകളിൽ അവസാനത്തേതായ രോഹിണി ആരാധന ശനിയാഴ്ച നടക്കും. രോഹിണി ആരാധന നാളിലാണ് സവിശേഷ ചടങ്ങായ ആലിംഗന പുഷ്പാഞ്ജലി നടക്കുക. തുടർന്ന് ചതുശ്ശതങ്ങൾ ആരംഭിക്കും.

kottiyoor vaisakha maholsavam 2023
വൈശാഖ മഹോത്സവം, ശീവേലി

19-ന് തിരുവാതിര ചതുശ്ശതം, 20-ന് പുണർതം ചതുശ്ശതം, 22-ന് ആയില്യം ചുതുശ്ശതം, 24-ന് മകം കലം വരവ്. മകം നാൾ ഉച്ച ശീവേലിക്ക് ശേഷം സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരിക്കില്ല. 27-ന് അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ, 28-ന് തൃക്കലശാട്ട്.

tRootC1469263">
വൈശാഖ മഹോത്സവം, ശീവേലി
വൈശാഖ മഹോത്സവം, ശീവേലി

ബുധനാഴ്ചയും നിരവധി ഭക്തർ അക്കരെ കൊട്ടിയൂരിൽ ദർശനം നടത്തി. നിത്യ പൂജകളും നടന്നു. കളക്ടർ എസ് ചന്ദ്രശേഖർ കൊട്ടിയൂരിൽ ദർശനം നടത്തി. കൊട്ടിയൂർ ദേവസ്വം ബോർഡ് ചെയർമാൻ കെ.സി സുബ്രഹ്മണ്യൻ നായരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

kottiyoor-temple-vaisakha-maholsavama3.jpg
വൈശാഖ മഹോത്സവം, ശീവേലി
kottiyoor-temple-maholsavama
വൈശാഖ മഹോത്സവം, ശീവേലി