കൊട്ടിയൂർ വൈശാഖ ഉത്സവം ; മുതിരേരി വാൾ വാളറയിലേക്ക് മാറ്റി

Kottiyoor Vaisakhi festival; Muthireri sword shifted to Valara

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് മുതിരേരി ക്ഷേത്രത്തിൽ നിന്നും എഴുന്നള്ളിച്ച വാൾ തിരിച്ച് എഴുന്നള്ളിച്ച് മുതിരേരി  ക്ഷേത്രത്തിലെ വാളറയിലേക്ക് മാറ്റി. മുതിരേരി വാൾ കൊട്ടിയൂരിലേക്ക് വൈശാഖ മഹോത്സവത്തിന്റെ ആരംഭ വേളയിൽ എഴുന്നള്ളിച്ചാൽ പിന്നീട് 28 ദിവസം വൈശാഖ മഹോത്സവം സമാപിക്കുന്നത് വരെ മുതിരേരി ക്ഷേത്രത്തിൽ യാതൊരുവിധ പൂജകളും നടക്കില്ല.

 വയനാടൻ മലനിരകളിലെ മുതിരേരിക്ഷേത്രം കൊട്ടിയൂർ ആചാര പെരുമയുടെ ഭാഗമാണ്.ഈ കാവിൽനിന്നു വാൾ എഴുന്നെള്ളിച്ച് എത്തുന്നതോടെയാണ് വൈശാഖ മഹോത്സവത്തിന്  തുടക്കമാവുക. കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൽ തിരിച്ചെഴുന്നള്ളിച്ച മുതിരേരി വാൾ വാളറയിലേക്ക് മാറ്റി. കൊട്ടിയൂരിലെ തൃക്കലശാട്ട് ചടങ്ങിന് ശേഷമാണ് മുതിരേരി വാൾ തിരിച്ചെഴുന്നള്ളിച്ചത്. മുതിരേരി വാൾ കൊട്ടിയൂരിലേക്ക് എഴുന്നള്ളിച്ച് പിന്നീടുള്ള 28 ദിവസങ്ങളിൽ മുതിരേരി ക്ഷേത്രത്തിൽ യാതൊരുവിധ പൂജകളും നടക്കില്ല.

കിലോ മീറ്ററോളം ദൂരം കാടും മേടും താണ്ടി കാൽനടയായി ക്ഷേത്രം മേൽശാന്തി കൊട്ടിയൂർ അമ്പലത്തിലേക്ക് വാൾ എത്തിക്കുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആചാരനുഷ്ഠാനങ്ങളാണിത്. കൊട്ടിയൂർ പെരുമാളിൻ്റെ തിരുവായൂധമായ വാൾ സൂക്ഷിച്ചിരിക്കുന്നത് വയനാട് ജില്ലയിലെ തലപ്പുഴ വില്ലേജിലെ മുതിരേരി ക്ഷേത്രത്തിലെ വാളറയിലാണ്.

muthirerival

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് മുതിരേരി ക്ഷേത്രത്തിൽ നിന്നും എഴുന്നള്ളിച്ച വാൾ തിരിച്ച് എഴുന്നള്ളിച്ച് മുതിരേരി  ക്ഷേത്രത്തിലെ വാളറയിലേക്ക് മാറ്റി. മുതിരേരി വാൾ കൊട്ടിയൂരിലേക്ക് വൈശാഖ മഹോത്സവത്തിന്റെ ആരംഭ വേളയിൽ എഴുന്നള്ളിച്ചാൽ പിന്നീട് 28 ദിവസം വൈശാഖ മഹോത്സവം സമാപിക്കുന്നത് വരെ മുതിരേരി ക്ഷേത്രത്തിൽ യാതൊരുവിധ പൂജകളും നടക്കില്ല.

വാൾ എഴുന്നള്ളിച്ച് കഴിഞ്ഞാൽ ഉടൻതന്നെ ക്ഷേത്രത്തിലേക്കുള്ള വഴി മുള്ള് ഉപയോഗിച്ച് അടയ്ക്കും. മിഥുനത്തിലെ ചിത്തിര നക്ഷത്രത്തിലാണ് കൊട്ടിയൂരിൽ നിന്നും വാൾ തിരിച്ചെഴുന്നള്ളിച്ച് മുതിരേരി ക്ഷേത്രത്തിലേക്ക് എത്തിച്ചത്. പിന്നീട് വിശാഖം നാളിലെ പൂജകൾക്ക് ശേഷമാണ് മുതിരേരി ക്ഷേത്രത്തിലെ പൂജകൾ ആരംഭിക്കുക.

കൊട്ടിയൂരിന്റെ ഒട്ടേറെ ഉപക്ഷേത്രങ്ങളും വാളുപോക്കിനെ അടിസ്ഥാനമാക്കി നടയടക്കുകയും തുറക്കുകയും ചെയ്യുന്നു. വർഷങ്ങളായി മുതിരേരി വാൾ കൊട്ടിയൂരിലേക്ക് എഴുന്നള്ളിക്കുന്നത് മൂഴിയോട്ടിലം സുരേഷ് നമ്പൂതിരിയാണ്. വെള്ളിയാഴ്ച മുതിരേരി ക്ഷേത്രത്തിൽ സൂക്ഷിച്ച പരാശക്തിയുടെ വാൾ നവകം, ഉച്ചപൂജ തുടങ്ങിയ ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം ആണ് വാളറയിലേക്ക് മാറ്റിയത്. ഇനി അടുത്ത വൈശാഖ മഹോത്സവത്തിന് മാത്രമേ  വാളറ തുറന്ന് മുതിരേരി വാൾ പുറത്തെടുക്കുകയുള്ളൂ.

Tags