കൊട്ടിയൂർ വൈശാഖമഹോത്സവത്തിന്റെ പൂർണ്ണ നേതൃത്വമുള്ള നാല് പ്രമുഖ നായർ തറവാട്ടുകാർ ; അറിയാം ഊരാളന്മാരുടെ സ്ഥാനം
ഈ മഹാത്മ്യമുള്ള ക്ഷേത്രത്തിന്റെ ഐതിഹ്യത്തോടും ഭരണ സംവിധാനത്തോടും ചേർന്നുനിൽക്കുന്ന പ്രധാനപ്പെട്ട അധികാരികളാണ് ഊരാളന്മാർ. മണത്തണ സ്വദേശികളായ കുളങ്ങരയത്ത്, ആക്കൽ, കരിമ്പനയ്‌ക്കൽ ചാത്തോത്ത്, തിട്ടയിൽ എന്നീ നാല് പ്രമുഖ നായർ തറവാടുകളിൽ നിന്നുള്ള ഏറ്റവും മുതിർന്ന കാരണവന്മാരാണ് പാരമ്പര്യമായി ഊരാളന്മാരായി സ്ഥാനമേൽക്കുന്നത്. ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവും ഭരണ ചുമതലകളും ഇവർക്കാണ് നൽകിയിട്ടുള്ളത്. ആചാരങ്ങളും ചടങ്ങുകളും കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനൊപ്പം, ഉത്സവങ്ങളുടെ നടത്തിപ്പ്, വിശ്വാസപരമായ നിയമങ്ങൾ എന്നിവ സംരക്ഷിക്കുന്നതിലും ഊരാളന്മാർക്ക് നിർണായക പങ്കുണ്ട്.
കൊട്ടിയൂർ മഹാദേവക്ഷേത്രം ഉത്തര കേരളത്തിലെ അപൂർവ്വമായ ആചാര വൈവിദ്ധ്യങ്ങളും ദൈവികമായ ഐതിഹ്യങ്ങളും കൊണ്ട് ശ്രദ്ധേയമായ ക്ഷേത്രങ്ങളിലൊന്നാണ്. ദക്ഷയാഗവുമായി ബന്ധപ്പെട്ട പുരാണകഥകളെ ആസ്പദമാക്കി നിലകൊള്ളുന്ന ഈ ക്ഷേത്രം, വർഷത്തിൽ നിശ്ചിത ദിവസങ്ങളിൽ മാത്രമാണ് പ്രധാന പൂജകളും ഉത്സവാചരണങ്ങളും നടത്തുന്നത്. അക്കരെ കൊട്ടിയൂരും ഇക്കരെ കൊട്ടിയൂരുമെന്ന രണ്ടു ഭാഗങ്ങളിലായി വിഭജിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്ര സമുച്ചയം പ്രകൃതിയുമായി അടുത്തിണങ്ങിയ ആചാരങ്ങളാലും വിശ്വാസങ്ങളാലും സമ്പന്നമാണ്.
ഈ മഹാത്മ്യമുള്ള ക്ഷേത്രത്തിന്റെ ഐതിഹ്യത്തോടും ഭരണ സംവിധാനത്തോടും ചേർന്നുനിൽക്കുന്ന പ്രധാനപ്പെട്ട അധികാരികളാണ് ഊരാളന്മാർ. മണത്തണ സ്വദേശികളായ കുളങ്ങരയത്ത്, ആക്കൽ, കരിമ്പനയ്‌ക്കൽ ചാത്തോത്ത്, തിട്ടയിൽ എന്നീ നാല് പ്രമുഖ നായർ തറവാടുകളിൽ നിന്നുള്ള ഏറ്റവും മുതിർന്ന കാരണവന്മാരാണ് പാരമ്പര്യമായി ഊരാളന്മാരായി സ്ഥാനമേൽക്കുന്നത്. ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവും ഭരണ ചുമതലകളും ഇവർക്കാണ് നൽകിയിട്ടുള്ളത്. ആചാരങ്ങളും ചടങ്ങുകളും കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനൊപ്പം, ഉത്സവങ്ങളുടെ നടത്തിപ്പ്, വിശ്വാസപരമായ നിയമങ്ങൾ എന്നിവ സംരക്ഷിക്കുന്നതിലും ഊരാളന്മാർക്ക് നിർണായക പങ്കുണ്ട്.
ഒറ്റപ്പിലാൻ മലയിലെ കുറിച്യ യുവാവ് കാട്ടിനുള്ളിൽ അത്ഭുത ശില കണ്ടെത്തിയപ്പോൾ, ആ വിവരം ആദ്യം അറിയിച്ചത് പടിഞ്ഞിറ്റ നമ്പൂതിരിയെയും മണത്തണയിലെ ഈ നാല് നായർ പ്രമാണിമാരെയുമായിരുന്നു. കാട്ടിൽ തെളിഞ്ഞത് മഹാദേവന്റെ സ്വയംഭൂ ശിലയാണെന്നും, അത് ദക്ഷയാഗം നടന്ന പുണ്യഭൂമിയാണെന്നും ദൈവജ്ഞർ പ്രവചിച്ചതിനെത്തുടർന്ന്, വൈശാഖ മഹോത്സവത്തിന് തുടക്കം കുറിക്കാൻ നേതൃത്വം നൽകിയത് മണത്തണയിലെ ഈ നാല് തറവാട്ടുകാരാണ്. ഇന്നും ഉത്സവത്തിന്റെ പൂർണ്ണമായ നേതൃത്വം ഊരാളന്മാർക്കാണ്.

അക്കരെ സന്നിധാനത്ത് ഈ നാല് ഊരാള തറവാട്ടുകാർക്കും പ്രത്യേകം ‘കയ്യാലകൾ’ (താത്കാലിക താമസസ്ഥലം) ഉണ്ട്. കയ്യാലകളിൽ ‘സ്ഥാനപ്പുറം’ എന്ന് അറിയപ്പെടുന്ന കട്ടിലും അതിനടുത്തായി ഒരു കെടാവിളക്കും ഉണ്ടായിരിക്കും. ആചാരപരമായ കാര്യങ്ങൾ അറിയിക്കാനും ക്ഷണിക്കാനും ‘തേടൻ സ്ഥാനീകൻ’ കുത്തുവിളക്കുമായി കയ്യാലയിൽ എത്തുമ്പോൾ ഊരാളൻ ഈ ‘സ്ഥാനപ്പുറത്ത്’ ഉണ്ടായിരിക്കണം എന്നത് നിർബന്ധമാണ്. ഓലക്കുടയാണ് സ്ഥാനചിഹ്നം പെരുമാളിന്റെ പ്രതിനിധികളായി കണക്കാക്കപ്പെടുന്ന ഊരാളന്മാർക്ക് വൈശാഖമഹോത്സവത്തിൽ കഠിനമായ വ്രതനിയമങ്ങളുണ്ട്. ഉത്സവാരംഭത്തിൽ ഭണ്ഡാരം എഴുന്നള്ളത്തോടൊപ്പം അക്കരെ സന്നിധിയിൽ പ്രവേശിക്കുന്ന ഊരാളന്മാർ, പെരുമാളിന്റെ ഉത്സവം കഴിയുന്നതുവരെ യാതൊരു കാരണവശാലും ബാവലിപ്പുഴ കടന്ന് പുറത്തുപോകാൻ പാടില്ല. ഉത്സവകാലത്ത് സന്നിധാനത്ത് വെച്ച് മരണം സംഭവിക്കുകയാണെങ്കിൽ പോലും ബാവലിക്ക് പുറത്തു കടത്താതെ, അതിനായി നിശ്ചയിച്ച പ്രത്യേക സ്ഥലത്ത് സംസ്‌കാരകർമ്മങ്ങൾ ചെയ്യണമെന്നാണ് പൂർവ്വനിയമം. കൊട്ടിയൂർ രാജഭരണത്തിന് കീഴിലായിരുന്ന സമയത്തും ക്ഷേത്ര ഭരണത്തിൽ ഊരാളന്മാരായിരുന്നു അവസാനവാക്ക്.
പിന്നീട് രാജഭരണം ദുർബലമായതോടെ ഉടമസ്ഥാവകാശം ഈ നാല് ഊരാളന്മാരിൽ മാത്രമായി ഒതുങ്ങി. 1937-ൽ ബ്രിട്ടീഷ് സർക്കാർ മദ്രാസ് ദേവസ്വം ബോർഡ് രൂപീകരിച്ചതോടെ കൊട്ടിയൂർ ക്ഷേത്രത്തിലും സർക്കാർ ഇടപെടലുകൾ ആരംഭിച്ചു. കേരള രൂപീകരണത്തിന് ശേഷം 1956-ൽ കേരളത്തിൽ ഹിന്ദുധർമ്മ സ്ഥാപനവകുപ്പ് നിലവിൽ വന്നതോടെ ക്ഷേത്രം പൂർണ്ണമായും ദേവസ്വം വകുപ്പിന് കീഴിലായി.
പണ്ട് നാല് ഊരാളന്മാർ മാത്രം ഭരിച്ചിരുന്ന സ്ഥാനത്ത്, ഇന്ന് മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള 9 അംഗ ട്രസ്റ്റിബോർഡാണ് ഭരണം നിർവഹിക്കുന്നത്. ഇതിൽ സർക്കാർ പ്രതിനിധിയായ തഹസിൽദാർ, ക്ഷേത്ര തന്ത്രിമാരിൽ ഒരാൾ, ഭക്തജനസംഘടനയിലെ രണ്ടുപേർ, കോട്ടയം രാജാവ് എന്നിവരുൾപ്പെടുന്നു. കാലക്രമത്തിൽ ഭരണസംവിധാനം മാറിയെങ്കിലും, ഇന്നും കൊട്ടിയൂർ ദേവസ്വം ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള സവിശേഷമായ അവകാശം ഈ നാല് പാരമ്പര്യ ഊരാളന്മാർക്ക് മാത്രമായി നിലനിർത്തിയിരിക്കുന്നു.
.jpg)

