കൊട്ടിയൂർ വൈശാഖോത്സവത്തിനുള്ള വിളക്കുതിരി, എള്ളെണ്ണ എഴുന്നള്ളത്ത് സംഘം ഇന്ന് പുറപ്പെടും

kottiyoor temple
kottiyoor temple

കൂത്തുപറമ്പ് : കൊട്ടിയൂർ വൈശാഖോത്സവത്തിനുള്ള വിളക്കു തിരികളുമായി വിളക്കുതിരി സംഘവും എള്ളെണ്ണയും വഹിച്ചുള്ള പടുവിലായി കിള്ളിയോട് തറവാട്ടിൽനിന്നുള്ള എഴുന്നള്ളത്ത് സംഘവും ഇന്ന് കൊട്ടിയൂരേക്ക് യാത്ര പുറപ്പെടും. മണിയൻ ചെട്ടിയാൻ സ്ഥാനികൻ കറുത്ത പ്രേമരാജന്റെ നേതൃത്വത്തിലുള്ള എട്ടംഗസംഘം പൂയ്യം നാളിലാണ് പുറക്കളം ഗണപതിക്ഷേത്രത്തിൽനിന്ന് കാൽനടയായി
പോകുന്നത്. 

tRootC1469263">

രണ്ടുദിവസത്തെ യാത്രയ്ക്കുശേഷം ഇക്കരെ കൊട്ടിയൂരിൽ എത്തിച്ചേരുന്ന സംഘത്തിൽനിന്ന് ക്ഷേത്ര ഊരാളന്മാർ വിളക്കുതിരികൾ ഏറ്റെടുക്കും. പട്ടുവിലായി കിള്ളിയോട് തറവാട് കാരണവർ സദാനന്ദന്റെ നേതൃത്വത്തിലുളള എള്ളെണ്ണ എഴുന്നള്ളത്ത് സംഘം വൈകീട്ട് നാലിന് പൂജകൾക്കും പ്രാർഥനകൾക്കും ശേഷമാണ് ഓംകാര മന്ത്രത്തോടെ 35 ടിൻ എണ്ണയുമായി യാത്ര പുറപ്പെടുന്നത്.ജൂൺ രണ്ടിന് രാവിലെ 8.30-ന് കൊട്ടിയൂരമ്പലത്തിൽ എത്തുന്ന കിള്ളിയോട്ട് തറവാട്ട് കാരണവരുടെ നേതൃത്വത്തിലുള്ള സംഘം എണ്ണക്കുടങ്ങൾ കൊട്ടിയൂർ പെരുമാൾക്ക് സമർപ്പിക്കും.

Tags