കൊട്ടിയൂർ മഹോത്സവം: ജൂൺ എട്ടിന് നെയ്യാട്ടം
Jun 7, 2025, 13:30 IST


കൊട്ടിയൂർ : കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങായ നെയ്യാട്ടം ജൂൺ എട്ട് ഞായറാഴ്ച നടക്കും. ഒൻപതിന് ഭണ്ഡാരം എഴുന്നള്ളത്ത്, 15 ന് തിരുവോണം ആരാധന, 17 ന് ഇളനീർ വെപ്പ്, 18 ന് അഷ്ടമി ആരാധന, ഇളനീരാട്ടം, 20 ന് രേവതി ആരാധന, 24 ന് രോഹിണി ആരാധന, 26 ന് തിരുവാതിര ചതുശ്ശതം, 27 ന് പുണർതം ചതുശ്ശതം, 28 ന് ആയില്യം ചതുശ്ശതം, 30 ന് മകം കലംവരവ്, ജൂലൈ മൂന്നിന് അത്തം ചതുശ്ശതം, വാളാട്ടം, കലശ പൂജ, ജൂലൈ നാലിന് തൃക്കലശാട്ട് എന്നിവ നടക്കും.
tRootC1469263">