കാടാമ്പുഴ ഭഗവതി ക്ഷേത്രം ; തൃക്കാർത്തിക മഹോത്സവത്തിന് ചൊവ്വാഴ്ച തുടക്കമാകും

google news
kadampuzha

വളാഞ്ചേരി : കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ ഈ  വർഷത്തെ തൃക്കാർത്തിക മഹോത്സവത്തിന്  ചൊവ്വാഴ്ച വൈകുന്നേരം 6 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തോടെ തുടക്കമാവും. സാംസ്‌കാരിക സമ്മേളനം മലബാർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ എം ആർ മുരളി ഉത്ഘാടനം ചെയ്യും. ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ്‌ കമ്മിഷണർ പി നന്ദകുമാർ അധ്യക്ഷനാകും.

സാംസ്‌കാരിക സമ്മേളനത്തിൽ വെച്ച് 25000 രൂപയും ദാരുഫലകവുമടങ്ങിയ അഞ്ചാമത് തൃക്കാർത്തിക പുരസ്‌കാരം പ്രശസ്തസംഗീതസംവിധായകൻ പി എസ് വിദ്യാധരൻ മാസ്റ്റർക്ക് സമർപ്പിക്കും.സംസ്ഥാന ഗതാഗത വകുപ്പ് കമ്മിഷണർ എസ് ശ്രീജിത്ത് ഐ പി എസ്വിശിഷ്ടാതിഥിയായി പങ്കെടുക്കും.മലബാർ ദേവസ്വം ബോർഡ്‌ മെമ്പർമാരായ ഓട്ടൂർ ഉണ്ണികൃഷ്ണൻ,രാധ മാമ്പറ്റ എന്നിവർ സംബന്ധിക്കും.മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ വർഷത്തെ തൃക്കാർത്തിക മഹോത്സവം ഒരാഴ്ച നീണ്ടു നിൽക്കുന്ന കലാ - സംസ്‍കാരിക പരിപാടികളോടെ ആഘോഷിക്കാനാണ് ദേവസ്വം തീരുമാനിച്ചിട്ടുള്ളത്.

kadambuzha bagavathi

 ചൊവ്വാഴ്ച മുതൽ എല്ലാ ദിവസവും വൈകുന്നേരം മുതൽ രാത്രി വരെ  പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ഗുരുവായൂർ കൃഷ്ണൻ നയിക്കുന്ന ഭക്തി ഗാനമേള, വള്ളുവനാട് ചെമ്പരത്തിയുടെ നാടൻപാട്ട്, പാലക്കാട്‌ കെ എൽ ശ്രീറാം നയിക്കുന്ന പുല്ലാങ്കുഴൽ ഫ്യൂഷൻ, തിരുവനന്തപുരം ആവണി അവതരിപ്പിക്കുന്ന ആർഷ ഭാരതം നാടകം, വിവിധ നൃത്തനൃത്ത്യങ്ങൾ എന്നിവ അരങ്ങേറും

 കാടാമ്പുഴ ഭഗവതിയുടെ പ്രതിഷ്ഠ ദിനമായ വൃശ്ചിക മാസത്തിലെ കാർത്തിക നാളാണ് ഭഗവതിയുടെ പിറന്നാൾ ആയി ആഘോഷിക്കുന്നത്.
അന്നേ ദിവസം പുലർച്ചെ മൂന്നോടെ ദേവി സന്നിധിയിൽ തൃക്കാർത്തിക ദീപങ്ങൾ തെളിയിച്ചു കൊണ്ട് ക്ഷേത്രചടങ്ങുകൾക്ക് തുടക്കമാവും.
രാവിലെ 10 മുതൽ ആരംഭിക്കുന്ന വിപുലമായ പിറന്നാൾ സദ്യയോടു കൂടിഒരാഴ്ച നീണ്ടു നിൽക്കുന്ന തൃക്കാർത്തിക മഹോത്സവത്തിന് സമാപനമാകും 

Tags