കർക്കിടക വാവ് ബലിതർപ്പണം ; തളിപ്പറമ്പ് തൃച്ചംബരം ക്ഷേത്രത്തിൽ പ്രത്യേക ക്രമീകരണങ്ങളൊരുക്കി ; പുലർച്ചെ 4 മുതൽ ചടങ്ങുകൾ ആരംഭിക്കും
വാവ് ദിവസം പുലർച്ചെ 4ന് പ്രത്യേകം നിശ്ചയിക്കപ്പെട്ട പുരോഹിതൻമാരുടെ നേതൃത്വത്തിൽ ചടങ്ങുകൾ ആരംഭിക്കും. മുൻകുട്ടി രസീത് കൈപ്പറ്റവുന്നതാണെന്നും ബലിതർപ്പണ ദിവസം ക്ഷേത്രത്തിലെത്തുന്ന മുറയ്ക്ക് ടോക്കൺ നൽകുമെന്നും അധികൃതർ അറിയിച്ചു.
തളിപ്പറമ്പ് : കർക്കടകവാവ് ദിവസമായ 12ന് തൃച്ചംബരം ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ നടക്കുന്ന ബലിതർപ്പണ ചടങ്ങുകൾക്കു പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ടിടികെ ദേവസ്വം അധികൃതർ അറിയിച്ചു. നിരവധിപേരാണ് എല്ലാ വർഷവും തൃച്ചംബരത്ത് ബലിതർപ്പണത്തിനെത്തുന്നത്. ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനു പുറത്തുള്ള പിണ്ഡക്കുളത്തിലാണ് ബലിതർപ്പണം. ഒരേ സമയം 45 പേർക്ക് ബലിതർപ്പണം നടത്താൻ സൗകര്യമുണ്ട്.
വാവ് ദിവസം പുലർച്ചെ 4ന് പ്രത്യേകം നിശ്ചയിക്കപ്പെട്ട പുരോഹിതൻമാരുടെ നേതൃത്വത്തിൽ ചടങ്ങുകൾ ആരംഭിക്കും. മുൻകുട്ടി രസീത് കൈപ്പറ്റവുന്നതാണെന്നും ബലിതർപ്പണ ദിവസം ക്ഷേത്രത്തിലെത്തുന്ന മുറയ്ക്ക് ടോക്കൺ നൽകുമെന്നും അധികൃതർ അറിയിച്ചു.
ടോക്കൺ അടിസ്ഥാനത്തിലാണ് ബലിതർപ്പണത്തിന് തയാറായി ക്യൂവിൽ നിൽക്കേണ്ടത്. ബലിതർപ്പണം നടത്തുന്നവർ കുളിച്ച് ഈറനോടെയാണ് കർമങ്ങൾ നടത്തേണ്ടത്. ബലിതർപ്പണത്തിന് ശേഷം കുളിച്ച് ഉണങ്ങിയ വസ്ത്രം ധരിച്ചു ക്ഷേത്ര ദർശനം നടത്താം. ബലിതർപ്പണത്തിന് എത്തുന്നവർക്ക് ലഘുഭക്ഷണവും ഉച്ചയ്ക്ക് പ്രസാദ ഊട്ടും ദേവസ്വത്തിന്റെ നേതൃത്വത്തിൽ നൽകുമെന്നും ടിടികെ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസറും പ്രസിഡന്റ് ടി.പി.വിനോദ് കുമാറും അറിയിച്ചു.
ഭക്തർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. രാവിലെ നാലുമണി മുതൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും.
2. ബലിതർപ്പണം നടത്തുന്നതിന് മുൻകൂട്ടി രസീത് കൈപ്പറ്റാവുന്നതാണ്.
3. ബലിതർപ്പണ ദിവസം ക്ഷേത്രത്തിൽ എത്തിച്ചേരുന്ന മുറക്ക് ടോക്കൺ നൽകുന്നതാണ്.
4. ബലിതർപ്പണത്തിന് വരുന്നവർ ക്ഷേത്ര നിർദ്ദേശ പ്രകാരം ടോക്കൺ അടിസ്ഥാനത്തിൽ മാത്രമേ ബലിതർപ്പണത്തിന് തയ്യാറായി ക്യൂവിൽ നിൽക്കേണ്ടതുള്ളൂ.
5. ബലിതർപ്പണം നടത്തുന്നവർ കുളിച്ച് ഈറനോടെയാണ് കർമ്മങ്ങൾ നടത്തേണ്ടത്.
6. ബലിതർപ്പണത്തിനുശേഷം വീണ്ടും കുളിച്ച്, ഉണങ്ങിയ വസ്ത്രം ധരിച്ച് മാത്രമേ ക്ഷേത്ര ദർശനം നടത്താൻ പാടുള്ളൂ.
7. കർക്കിടക വാവ് ദിവസം ബലിതർപ്പണത്തിന് എത്തുന്നവർക്ക് ലഘുഭക്ഷണവും ഉച്ചക്ക് പ്രസാദഊട്ടും ദേവസ്വം വക നൽകുന്നതാണ്.
8. ദേവസ്വത്തിൻ്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
9. ബലിതർപ്പണ ദിവസങ്ങളിൽ അന്നദാനം നൽകുന്നത് പൂർവാത്മാക്കളുടെ മോക്ഷ പ്രാപ്തിക്ക് ഉത്തമമായി കരുതപ്പെടുന്നതിനാൽ ക്ഷേത്രം കൗണ്ടറിൽ പണമടച്ച് അന്നദാനത്തിൽ പങ്കെടുക്കാവുന്നതാണ്.
10. ബലിതർപ്പണത്തിന് എത്തിച്ചേരുന്ന ഭക്തജനങ്ങൾ ഗ്രീൻ പ്രോട്ടോകോൾ കർശനമായി പാലിക്കേണ്ടതും ക്ഷേത്ര പരിസരം മാലിന്യവിമുക്തമാക്കുന്നതിന് ക്ഷേത്ര ജീവനക്കാരുമായി സഹകരിക്കുകയും ചെയ്യേണ്ടതാണ്.
.jpg)

