പിതൃ സ്മരണയിൽ നാളെ കർക്കിടക വാവ്; അറിയാം ബലിതർപ്പണത്തിന്റെ പ്രാധാന്യം

Karkidaka Vav tomorrow in memory of ancestors; Know the importance of offering sacrifice

മരണപ്പെട്ട് പോയ പിതാക്കന്മാരെയും കരണവന്മാരെയും ഓർക്കുന്നതിനായാണ് കർക്കിടക വാവ്. ദക്ഷിണായനം പിതൃക്കൾക്കും ഉത്തരായനം ദേവന്മാർക്കും ഉള്ളതാണെന്ന് ശാസ്ത്രം. കറുത്ത പക്ഷത്തിൽ പിതൃക്കൾ ഉണരുന്നു. ഭൂമിയിലെ ഒരു മാസം അവർക്ക് ഒരു ദിവസം ആകുന്നു. ഇങ്ങനെ പന്ത്രണ്ട് മാസം പന്ത്രണ്ട് ദിവസം. പന്ത്രണ്ട് ദിവസത്തിലൊരിക്കൽ, ഭൂമിയിൽ ജീവിച്ചിരിക്കുന്ന അവരുടെ ബന്ധുജനങ്ങൾ പിതൃക്കൾക്ക് അന്നം എത്തിച്ച് കൊടുക്കണം. ഇതാണ് വാവുബലി. കർക്കടക വാവ്ബലി ഇടുന്നത് കൊണ്ട് ആണ്ടു ബലി ഇടാതിരിക്കാനാവില്ല.

മലയാള മാസത്തിൽ പന്ത്രണ്ടാമത്തെ മാസമാണ് കർക്കടകം. അതായത് ചന്ദ്രന്റെ മാസം. ചന്ദ്രനെയാണ് പിതൃലോകമായി കണക്കാക്കുന്നത്. കറുത്തവാവ് പിതൃക്കളുടെ ദിവസവും. അതിനാൽ ഇതെല്ലാം ഒത്തു ചേരുന്ന ദിവസം വളരെ പ്രധാനമാണ്. കർക്കടകവാവ് ദിവസം പിതൃബലിയിട്ടാൽ പിതൃക്കൾക്കു ആത്മശാന്തി ലഭിക്കുമെന്നു വിശ്വസിക്കപ്പെടുന്നു. 2026 ഓഗസ്റ്റ് 12 ബുധനാഴ്ചയാണ്‌ ഈ വർഷത്തെ വാവ്. ഭൂമിയിലെ ഒരു വർഷം പിതൃക്കൾക്ക് ഒരു ദിവസമാണ്. ഉത്തരായനം ഈശ്വരീയ കാര്യങ്ങള്‍ക്കും ദക്ഷിണായാനം പിതൃ കാര്യങ്ങൾക്കുമാണ് എടുക്കുക. പിതൃക്കൾക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യ അമാവാസിയാണ് കർക്കടകത്തിലേത്. ഇതെല്ലാം കൊണ്ടാണ് കർക്കടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നത്.

തലേന്നു വ്രതമെടുത്ത് അമാവാസി ദിവസം കുളിച്ച് ഈറനണിഞ്ഞു പിതൃക്കളെ മനസ്സിൽ സങ്കൽപ്പിച്ചു ഭക്തിപുരസരം ബലിയിടും. എള്ളും പൂവും ഉണക്കലരിയും ഉൾപ്പെടെയുള്ള പൂജാദ്രവ്യങ്ങൾ കൊണ്ടാണ് ബലിതർപ്പണം നടത്തുക. പിതൃക്കളുടെ ആത്മശാന്തിക്കായി പുണ്യതീർഥങ്ങളില്‍ ബലിയര്‍പ്പിക്കുന്ന ദിവസമാണ് കർക്കടകവാവ്. കർക്കടടക വാവ് ദിവസം ചെയ്യുന്ന ശ്രാദ്ധമൂട്ടല്‍ പിതൃക്കള്‍ക്ക് ഒരു വർഷത്തേക്ക് നിത്യേന അനുഭവപ്പെടുമെന്നാണ് വിശ്വാസം. പ്രശസ്തമായ സ്നാനഘട്ടങ്ങളിലും ക്ഷേത്രക്കടവുകളിലും ഗയയിലും കാശിയിലും രാമേശ്വരത്തും ബലിയിടുന്നത് വളരെ വിശേഷമായി കണക്കാക്കുന്നു. മുഴുവന്‍ പിതൃ പരമ്പരയെ സങ്കൽപ്പിച്ചാണ് കൊണ്ടാണ് ബലി ഇടുന്നത്. വർക്കല പാപനാശം, ആലുവ മണപ്പുറം ,തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, പെരുമ്പാവൂർ ചേലാമറ്റം, തിരുനെല്ലി പാപനാശിനി, ചാവക്കാട് പഞ്ചവടി ശ്രീ ശങ്കരനാരായണ ക്ഷേത്രം തുടങ്ങിയവ കേരളത്തിലെ പ്രധാന ബലിതർപ്പണകേന്ദ്രങ്ങളാണ്. പിതൃകോപം ഉണ്ടാകാതിരിക്കാൻ ബലി ഇടുന്നത് നല്ലതാണ്. കാശിയിലും രാമേശ്വരത്തും ബലിയിട്ടാലും ആവാഹിച്ച് ചേലാമറ്റത്ത് സമർപ്പിച്ചാലും അടുത്ത കർക്കടവാവിന് ബലി ഇടണം.


 

Tags