ക‍ര്‍ക്കിടക വാവ് ബലി : അറിയേണ്ടതെല്ലാം...!

ക്ഷേത്രങ്ങളില്‍ ബലി തര്‍പ്പണത്തിന് സമ്പൂര്‍ണ വിലക്ക്
ക്ഷേത്രങ്ങളില്‍ ബലി തര്‍പ്പണത്തിന് സമ്പൂര്‍ണ വിലക്ക്

മരിച്ച് പോയ പിതൃക്കളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കുന്നതിന് വേണ്ടിയാണ് കര്‍ക്കിടക മാസത്തില്‍ വിശ്വാസികളായവര്‍ ബലി തര്‍പ്പണം നടത്തുന്നത്. പിതൃക്കള്‍ അവരുടെ ലോകത്തിരുന്ന് നമ്മളെ അനുഗ്രഹിക്കുന്നു എന്നാണ് ബലി തര്‍പ്പണം കൊണ്ട് ഉദ്ദേശിക്കുന്നത്. ഗരുഡപുരാണം അനുസരിച്ച് മഹാവിഷ്ണു വ്യക്തമാക്കിയിരിക്കുന്നത് ബലി തര്‍പ്പണം നടത്തം എന്നതാണ്. പുഴയോരത്തോ അല്ലെങ്കില്‍ ഒഴുകുന്ന വെള്ളത്തിലോ ആയിരിക്കും ബലി തര്‍പ്പണം നടത്തുന്നത്.

tRootC1469263">

ബലി തര്‍പ്പണം നടത്തുന്നതിന് മുന്‍പായി പല വിധത്തിലുള്ള ചിട്ടവട്ടങ്ങള്‍ നമ്മള്‍ അനുഷ്ഠിക്കേണ്ടതായുണ്ട്. ജൂലൈ മാസം 17-നാണ് ബലി തര്‍പ്പണം നടത്തുന്നത്. കര്‍ക്കിടക വാവ് ദിനത്തിലെ ബലി തര്‍പ്പണത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്താണ് ആചാരങ്ങള്‍ എന്നിവയെക്കുറിച്ച് വിശദമായി അറിയാം...

മരിച്ചവര്‍ക്ക് വേണ്ടി

മരിച്ചവര്‍ക്ക് വേണ്ടിയാണ് ഈ ദിനത്തില്‍ ബലി തര്‍പ്പണം നടത്തുന്നത്. വിശ്വാസപ്രകാരം മരിച്ച പിതൃക്കളുടെ ആത്മാക്കള്‍ അമാവാസി ദിനത്തില്‍ വീട്ടിലുണ്ടാവും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ അവരുടെ ആത്മാവിന് മോക്ഷം ലഭിക്കുന്നതിനും ആത്മശാന്തിക്കും വേണ്ടി ബലി തര്‍പ്പണം നടത്താവുന്നതാണ്. എന്നാല്‍ ബലി തര്‍പ്പണം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്, അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ബലിതര്‍പ്പണം നടത്തുന്നത് എങ്ങനെ?

ബലിതര്‍പ്പണം നടത്തുന്നതിന് പ്രത്യേക രീതികള്‍ ഉണ്ട്. ബലിയിടുന്ന ദിവസം അതിരാവിലെ കുളിക്കുകയും അതിന് ശേഷം വേണം ബാക്കി കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിന്. തലേ ദിവസം ഒരിക്കല്‍ എടുത്ത് വേണം ബലിതര്‍പ്പണം നടത്തുന്നതിന്. പിതൃക്കള്‍ക്ക് നല്‍കുന്നതിനുള്ള നേദ്യച്ചോറാണ് ആദ്യം തയ്യാറാക്കേണ്ടത്. .അതിന് ശേഷം ഇവ സ്വന്തം കൈ കൊണ്ട് തന്നെ ഉരുട്ടി വെക്കേണ്ടതാണ്.

മനസ്സും ശരീരവും ശുദ്ധീകരിക്കണം

മനസ്സും ശരീരവും ശുദ്ധീകരിച്ചതിന് ശേഷം മാത്രമേ ബലി തര്‍പ്പണം നടത്താന്‍ പാടുകയൂള്ളൂ. ബലി തര്‍പ്പണം നടത്തുന്നതിന്റെ തലേ ദിവസം മുതല്‍ തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. അരിഭക്ഷണം ഒഴിവാക്കുകയും ഒരിക്കല്‍ വ്രതം എടുക്കുകയും വേണം. തര്‍പ്പണം ചെയ്ത് തുടങ്ങി തര്‍പ്പണം കഴിയുന്നത് വരെ വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കുന്നതിനോ പാടില്ല. പൂര്‍ണമായ ഉപവാസം അനുഷ്ഠിക്കുന്നതിന് ശ്രദ്ധിക്കണം.

സ്ത്രീകള്‍ തര്‍പ്പണം നടത്തുമ്പോള്‍

ബലി തര്‍പ്പണം നടത്തുന്നത് സ്ത്രീകളാണെങ്കിലും ചിട്ടകള്‍ ഒരുപോലെ തന്നെ പാലിക്കപ്പെടണം. എന്നാല്‍ ആര്‍ത്തവം ഉള്ള സ്ത്രീകള്‍ ബലി തര്‍പ്പണം നടത്തരുത് എന്നാണ് വിശ്വാസം. സ്ത്രീകളായാലും പുരുഷന്‍മാരായാലും ബലിതര്‍പ്പണം നടത്തുന്നതിലൂടെ പിതൃക്കള്‍ക്ക് മോക്ഷം നല്‍കുന്നു എന്നും വൈകുണ്ഠവാസത്തിലേക്ക് എത്തുന്നു എന്നുമാണ് വിശ്വാസം.

Tags