കര്‍ക്കടകം പിറന്നു ; കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ രാമായണ പാരായണ പ്രഭാഷണ പരമ്പരയ്ക്ക് വെള്ളിയാഴ്ച തുടക്കം
മലപ്പുറം : ശ്രീ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ രാമായണ മാസാചരണത്തിന് കർക്കടകം ഒന്നായ വെള്ളിയാഴ്ച തുടക്കമാകും. ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന രാമായണ പാരായണ പ്രഭാഷണ പരമ്പര ഓഗസ്റ്റ് 16-ന് നാമജപത്തോടെ സമാപിക്കും.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ രാമായണ പ്രഭാഷകരാണ് ദിവസേന പ്രഭാഷണങ്ങളിൽ പങ്കെടുക്കുന്നത്. എല്ലാ ദിവസവും രാവിലെ 10 മണി മുതൽ 12 മണിവരെ ക്ഷേത്ര ദേവസ്വത്തിന്റെ സരസ്വതി മണ്ഡപത്തിൽ പ്രഭാഷണങ്ങൾ നടക്കും.
രാമായണ മാസാചരണത്തിന്റെ ഭാഗമായി ഭക്തർക്കായി ആത്മീയ പ്രഭാഷണങ്ങൾ, പാരായണം, നാമജപം എന്നിവ ഉൾപ്പെടെ വിവിധ പരിപാടികളാണ് ക്ഷേത്രം ഒരുക്കിയിരിക്കുന്നത്. കർക്കിടക മാസത്തിൽ ആത്മീയ ചിന്തകൾക്കും രാമായണ പാരായണത്തിനും പ്രാധാന്യം നൽകുന്ന വിശ്വാസികൾക്ക് ചടങ്ങുകൾ ഏറെ പ്രയോജനകരമാകുമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു. രാമായണ മാസാചരണത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടികളിൽ ഭക്തജനങ്ങൾ പങ്കെടുത്ത് ആത്മീയ അനുഭവം പങ്കിടണമെന്ന് ദേവസ്വം അധികൃതർ അഭ്യർഥിച്ചു.
.jpg)

