കണ്ണൂർ വള്ളുവൻകടവ് മുത്തപ്പൻ മഠപ്പുര തിരുവപ്പന മഹോത്സവത്തിന് 31ന് കൊടിയേറും

Kannur Valluvankadavu Muthappan Mathapura Thiruvappana Mahotsavam will be held on the 31st.

 കണ്ണൂർ : കണ്ണാടിപ്പാമ്പ് വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മഠപ്പുരപ്പുരയിലെ ഈ വർഷത്തെ തിരുവപ്പന മഹോത്സവത്തിന് ഡിസംബർ 31 ന് കൊടിയേറുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ കാട്ടുമാടം എളേടത്ത് ഈശാനൻനമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ രാവിലെ കൊടിയേറ്റം നടത്തുന്നതോടെ ജനുവരി ഏഴു വരെ എട്ടു ദിവസങ്ങളിലായുള്ള ആഘോഷങ്ങൾക്ക് തുടക്കമാവും. 

tRootC1469263">

രാവിലെഎട്ടു മണിക്ക് പാരമ്പര്യ വൈദ്യന്മാരുടെ സൗജന്യ നടുവേദന ചികിത്സയും തുടർന്ന് നാട്ടുവൈദ്യ സെമിനാറും വൈകിട്ട്മണിക്ക് കലവറ നിറക്കൽ ഘോഷയാത്രയും നടക്കും.രാത്രി മണിക്ക് തിരുവപ്പന മഹോത്സവ പരിപാടികളുടെ ഉദ്ഘാടനം ശബരിമല മുൻ മേൽശാന്തി കൊട്ടാരം ജയരാമൻനമ്പൂതിരി നിർവ്വഹിക്കും. എല്ലാ ദിവസവും വ്യത്യസ്തമായ കലാപരിപാടികൾ  നടക്കും. ഉത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസവും മൂന്നുനേരവുംപ്രസാദഭക്ഷണവുമുണ്ടാവുമെന്നും ഭാരവാഹികൾ പറഞ്ഞു.  വാർത്താ സമ്മേളനത്തിൽഡോ: മുരളി മോഹനൻ , കെ. വി ഗംഗാധരൻ മാസ്റ്റർ, എം കെ രമേശൻ , ചോറൻ, ഗോപാലൻ എന്നിവർ പങ്കെടുത്തു.

Tags