വേക്കേഷനിൽ കണ്ണൂരിലേക്ക്? തീർച്ചയായും സന്ദർശിക്കണം ഈ ക്ഷേത്രങ്ങൾ
വേക്കേഷൻ യാത്രകൾ സാധാരണയായി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ് നമ്മളെ നയിക്കുന്നത്. എന്നാൽ മനസിന് ശാന്തിയും ആത്മീയ അനുഭവവും ഒരുപോലെ സമ്മാനിക്കുന്ന സ്ഥലങ്ങളിലേക്കുള്ള യാത്രകൾക്ക് ഒരു പ്രത്യേകതയുണ്ട്. അത്തരത്തിൽ, ചരിത്രവും വിശ്വാസവും ഐതീഹ്യങ്ങളും ഒത്തു ചേരുന്ന കണ്ണൂർ ജില്ലയിലെ ചില പ്രമുഖ ക്ഷേത്രങ്ങൾ നിങ്ങളുടെ അവധിക്കാല യാത്രയെ കൂടുതൽ സമ്പന്നമാക്കും
പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം
പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം അല്ലെങ്കിൽ പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രം വടക്കൻ കേരളത്തിലെ ഏറ്റവും പുണ്യ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ്. കണ്ണൂരിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെ വളപട്ടണം നദിയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലെ പ്രധാന ദേവത ശ്രീ മുത്തപ്പൻ ആണ്, രണ്ട് ഹിന്ദു ദേവതകളായ തിരുവപ്പന (വിഷ്ണു), വെള്ളാട്ടം (ശിവൻ) എന്നിവരുടെ സംയോജനമാണിത്.

ഡിസംബർ ആദ്യവാരം ക്ഷേത്രം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം, പുത്തരി തിരുവപ്പന എന്നറിയപ്പെടുന്ന വാർഷിക വിളവെടുപ്പ് ഉത്സവം നാട്ടുകാർ ആഘോഷിക്കുന്ന സമയമാണിത്. എല്ലാ ഭക്തർക്കും ക്ഷേത്രം സൗജന്യ
തളിപ്പറമ്പ തൃച്ചംബരം ശ്രീ കൃഷ്ണ ക്ഷേത്രം
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ സ്ഥിതി ചെയ്യുന്ന തൃച്ചംബരം ക്ഷേത്രം രൗദ്ര ഭാവത്തിൽ നിൽക്കുന്ന ശ്രീ കൃഷ്ണനെ ആരാധിക്കുന്ന ക്ഷേത്രമാണ്. കംസവധത്തിനു ശേഷം രൗദ്ര ഭാവത്തിൽ നിൽക്കുന്ന ശ്രീകൃഷ്ണനായതിനാൽ ഇവിടുത്തെ പൂജകളിലും രീതികളിലും അതിനനുസരിച്ച് മാറ്റങ്ങളുണ്ട്.

നൈവേദ്യത്തിനു ശേഷം അഭിഷേകം നടക്കുന്നതും ഉത്സവത്തിന് ആനയെ എഴുന്നള്ളിക്കാത്തതും ഒക്കെ ഈ ക്ഷേത്രത്തിന്റെ പ്രത്യേകതകളിൽ ചിലതാണ്.
തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം
കേരളത്തിന്റെ ചരിത്രത്തിലും വിശ്വാസത്തിലും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ രാത്രി 8 മണിക്ക് ശേഷം മാത്രമേ സ്ത്രീ ഭക്തർക്ക് പ്രവേശനം അനുവദിക്കൂ. ഈ സമയത്ത്, ശിവൻ തന്റെ പത്നിയായ പാർവതിയുടെ സാന്നിധ്യത്തിൽ സന്തുഷ്ടനാണെന്നും അതിനാൽ സ്ത്രീ ഭക്തരുടെ ആഗ്രഹങ്ങൾ വേഗത്തിൽ സാധിച്ചു നൽകുമെന്നും പറയപ്പെടുന്നു.

പരശുരാമൻ പ്രതിഷ്ഠിച്ച കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്
മൃദംഗശൈലേശ്വരീ ക്ഷേത്രം
കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഭഗവതീക്ഷേത്രമാണ് മൃദംഗശൈലേശ്വരീ ക്ഷേത്രം. ദുർഗ്ഗയാണ് പ്രതിഷ്ഠ. സരസ്വതി, ലക്ഷ്മി,കാളി അഥവാ പോർക്കലി സങ്കൽപങ്ങളിലും പൂജിക്കുന്നു. ഗണപതി, ദക്ഷിണാമൂർത്തി, ശാസ്താവ്, നാഗദൈവങ്ങൾ എന്നിവരാണ് ഉപദേവതകൾ. പഴശ്ശിരാജ യുദ്ധത്തിന് മുൻപ് ഇവിടെ ഗുരുതി പൂജ നടത്തിയിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. പരശുരാമൻ സ്ഥാപിച്ച നൂറ്റെട്ട് ദുർഗ്ഗാ ക്ഷേത്രങ്ങളിൽ ഒന്നാണിത് .
ചെറുകുന്ന് അന്നപൂര്‍ണ്ണേശ്വരി ദേവി ക്ഷേത്രം
ആദിപരാശക്തിയുടെ ആഹാരം നല്‍കുന്ന മാതൃഭാവമായ അന്നപൂര്‍ണേശ്വരി കൊടികൊള്ളുന്ന ചെറുകുന്ന് അന്നപൂര്‍ണ്ണേശ്വരി ദേവി ക്ഷേത്രം. ദേവിയെ കാണാനെത്തുന്ന ഭക്തര്‍ക്കെല്ലാം രണ്ടു നേരം ഭക്ഷണം നല്‍കുന്നു എന്നതാണ് ക്ഷേത്രത്തിൻ്റെ പ്രത്യേകത. മുഖ്യ പ്രതിഷ്ഠ മഹാവിഷ്ണുവാണെങ്കിലും ഭഗവതിയ്ക്കാണ് പ്രാധാന്യം.ചിറക്കല്‍ കോവിലകത്തിൻ്റെ കീഴില്‍ ദേവസ്വം ബോര്‍ഡിൻ്റെ നിയന്ത്രണത്തിലാണ് ക്ഷേത്രം പ്രവര്‍ത്തിക്കുന്നത്.

135 വര്‍ഷത്തിലധികം പഴക്കമുള്ള ക്ഷേത്രത്തിൻ്റെ പിറവിക്ക് പിന്നില്‍ ഒരു ഐതീഹ്യമുണ്ട്. പട്ടിണിയും പരിവട്ടവും ആയി കഴിഞ്ഞിരുന്ന ഒരു നാട്ടിലേക്ക് കാശിയില്‍ നിന്ന് അന്നപൂര്‍ണേശ്വരി മൂന്നു തോഴിമാരും ഭക്തരുമായി ഒരു പായ് കപ്പലില്‍ ഇങ്ങോട്ടു വന്നുവെന്നും പിന്നീട് ഇന്ന് ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്തേക്ക് ഭഗവതി എത്തിയെന്നുമാണ് ഐതീഹ്യം. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് ഇത് വരെ അന്നദാനം മുടങ്ങാതെ നല്‍കി വരുന്നുണ്ട്.
.jpg)

