കുയിലൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പ്രതിഷ്‌ഠാ കളിയാട്ട മഹോത്സവത്തിന് തുടക്കമായി
ഇരിക്കൂർ:കുയിലൂര്‍ ശ്രീ മുച്ചിലോട്ട് ഭഗവതിക്ഷേത്ര പ്രതിഷ്ഠാ- കളിയാട്ടമഹോത്സവത്തിന് തുടക്കമായി. 200 വർഷത്തിന് ശേഷമാണ് കളിയാട്ടം നടക്കുന്നത്.പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ കുയിലൂര്‍ ശ്രീ മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തില്‍ കളിയാട്ടമഹോത്സവവും പ്രതിഷ്ഠാ ചടങ്ങുകളും തുടങ്ങി. ക്ഷേത്രനിര്‍മ്മാണത്തില്‍ പങ്കാളികളായ എല്ലാ ശില്‍പ്പികള്‍ക്കും ആചാര്യന്മാര്‍ക്കും ആദരം അര്‍പ്പിച്ചു. തുടര്‍ന്ന് ക്ഷേത്രം ഏറ്റുവാങ്ങല്‍ ചടങ്ങ് നടന്നു.
പെരുമണ്ണ് ചുഴലിഭഗവതി ക്ഷേത്ര പരിസരത്തുനിന്ന് വിളംബരഘോഷയാത്ര നടന്നു.രാത്രി സാംസ്‌കാരിക സമ്മേളനം നടന്നു. സാംസ്‌കാരിക സമ്മേളനം അമൃതാനന്ദമയി മഠം കണ്ണൂര്‍ മഠാധിപതി സ്വാമി അമൃത കൃപാനന്ദപുരി ഉദ്ഘാടനം ചെയ്തു. മുച്ചിലോട്ട് മാഹാത്മ്യം എന്ന വിഷയത്തെ കുറിച്ച് കൈതേരി എടം നിഷാന്ത് നമ്പ്യാര്‍ പ്രഭാഷണം നടത്തി. ക്ഷേത്ര കമ്മിറ്റി ചെയർമാൻ എ. എം പുഷ്പജൻ അധ്യക്ഷത വഹിച്ചു. ഉദേഷ് കോയാടൻ സ്വാഗതം പറഞ്ഞു.

ശനിയാഴ്ച രാവിലെ ഗണപതിഹോമം. നടത്തി. വൈകുന്നേരo പഞ്ചാരിമേളം. രാത്രി7ന് സാംസ്‌കാരിക സമ്മേളനം
12ന് രാവിലെ ഗണപതിഹോമം, പുണ്യാഹം തുടർന്ന് ശുഭമുഹൂര്‍ത്തത്തില്‍ മുച്ചിലോട്ട് ഭഗവതിയുടെയും ഉപദേവതമാരുടെയും പ്രതിഷ്ഠ കലശാഭിഷേകം, ഉച്ചപൂജ , വരച്ചുവെയ്ക്കല്‍ ചടങ്ങ്, കളിയാട്ടം ഏല്‍പ്പിക്കല്‍ ചടങ്ങ്. വൈകുന്നേരം മേലേരി ചുറ്റുവിളക്ക്, മറ്റ് അടിയന്തിരങ്ങള്‍
എന്നിവ നടക്കും.
13ന് രാവിലെ നട തുറക്കല്‍, ഉഷപൂജ. വൈകു. 6 ന് ദീപാരാധന. സ്വാമി ആത്മ ചൈതന്യയുടെ ആദ്ധ്യാത്മിക പ്രഭാഷണം.14ന് രാവിലെ നടതുറക്കല്‍. വൈകുന്നേരം സഹസ്രദീപം തെളിയിക്കല്‍. 15ന് പുലര്‍ച്ചെ 5ന് വിഷുക്കണി ദര്‍ശനം. 16ന് സന്ധ്യവിളക്കിന് ശേഷം കളിയാട്ടം തുടങ്ങല്‍ അടിയന്തിരം. തലച്ചിലാന്‍ തെയ്യം, മുച്ചിലോട്ട് ഭഗവതിയുടെ തോറ്റം, കുഴിയടുപ്പില്‍ അഗ്നിപകരല്‍, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂര്‍കാളി, വിഷ്ണുമൂര്‍ത്തി എന്നീ തെയ്യങ്ങളുടെ തോറ്റം,ശേഷം വടക്കേ ഭാഗം, ഇളനീര്‍പൊളി.
17ന് രാവിലെ കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർകാളി തെയ്യങ്ങള്‍ തുടർന്ന് ക മുച്ചിലോട്ട് ഭഗവതിയുടെ ഉച്ചത്തോറ്റം. വൈകുന്നേരം പുലിയൂര്‍കണ്ണന്‍ വെള്ളാട്ടം. തലച്ചിലാന്‍ തെയ്യം, മുച്ചിലോട്ട് ഭഗവതിയുടെ അന്തിത്തോറ്റം, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂര്‍ കാളി, നരമ്പില്‍ ഭഗവതി, വിഷ്ണുമൂര്‍ത്തി എന്നീ തെയ്യങ്ങളുടെ തോറ്റം, കല്യാണപന്തല്‍ കയ്യേല്‍ക്കല്‍.18ന് പുലര്‍ച്ചെ ഗണപതി തോറ്റം, കോടിയിലത്തോറ്റം, നരമ്പില്‍ ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, വിഷ്ണുമൂര്‍ത്തി, പുലിയൂര്‍ കാളി എന്നീ തെയ്യങ്ങള്‍. ഉച്ചയ്ക്ക് മേലേരി കയ്യേല്‍ക്കല്‍. ഉച്ചക്ക് 12.30ന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടിനിവരല്‍. രാത്രി തിരുമുടി ആറാടിക്കലോടെ കളിയാട്ടം സമാപിക്കും.
.jpg)

