യാഗശാല അഗ്നിക്ക് സമർപ്പിച്ചു : കൈതപ്രം സോമയാഗത്തിന് പരിസമാപ്തി


കൈതപ്രം/ കണ്ണൂർ : കൈതപ്രം യജ്ഞ ഭൂമിയിൽ ആറ് ദിവസമായി രാപ്പകൽ ഭേദമില്ലാതെ നടന്നു വന്ന യാഗ കർമ്മങ്ങൾക്കും വേദഘോഷ - ഹോമാദികൾക്കും പരിസമാപ്തി കുറിച്ച് കൊണ്ട് യാഗശാല അഗ്നിക്ക് സമർപ്പിച്ചു. ക്രിയകള്‍ പൂര്‍ത്തിയാക്കി യജ്ഞശാലകള്‍ അഗ്നിക്കുസമര്‍പ്പിച്ചതോടെ ചടങ്ങുകള്‍ പൂര്‍ണമായി. വ്യാഴാഴ്ച പുലർച്ചെ രണ്ട് മുതൽ അവസാന ദിവസമായ വെള്ളിയാഴ്ച ഉച്ചവരെ ഇടതടവില്ലാതെ നടന്ന യാഗ ക്രിയകൾക്ക് ശേഷം സോമാഹൂതി യോടെ മഹാഹോമം നടന്നു.തുടർന്ന്
മുഖ്യാചാര്യൻ ചെറുമുക്ക് വല്ലഭൻ അക്കിത്തിരിപ്പാട് യജമാനനെ സോമയാജിപ്പാട് എന്ന സ്ഥാനപ്പേര് ചൊല്ലി വിളിച്ചു.
തുടർന്ന് ഉദയനീയേഷ്ടി, മൈത്രാ വരുണേഷ്ടി എന്നീ ഇഷ്ടികൾക്കു ശേഷം സക്തു ഹോമം നടന്നു. തുടർന്ന് വാസുദേവപുരം ക്ഷേത്രക്കുളത്തിൽ അവഭൃതസ്നാനം നടന്നു.തിരിച്ച് യാഗശാലയിലെത്തിയ യജമാനൻ യാഗകർമ്മാദികളിൽ എന്തെങ്കിലും ലോപം സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനുള്ള പ്രായശ്ചിത്വ കർമ്മങ്ങൾ നടത്തി.

ക്രിയാ ദക്ഷിണക്ക് ശേഷം മൂന്ന് ഹോമകുണ്ഡങ്ങളിൽ നിന്നുള്ള അഗ്നിയെ മൂന്ന് മൺകലത്തിലേക്ക് ആവാഹിച്ചെടുത്ത് ത്രേദാഗ്നിയുമായി യജമാനനും പത്നിയും ഭൂസ്പർശത്തോടെ കൊമ്പങ്കുളത്തില്ലത്തേക്ക് മടങ്ങി.തുടർന്നാണ് അന്തരീക്ഷമാകെ മുഴങ്ങുന്ന നാമജപ ഘോഷത്തോടെ യാഗശാല അഗ്നിക്കായി സമർപ്പിച്ചത്. ഊട്ടുപുരയിൽ പതിനായിരങ്ങൾ എത്തിയ പ്രസാദ് ഊട്ട് രാത്രിയേറെ വൈകും വരെ നടന്നു.
Tags

ഇപ്പോൾ പാസാക്കിയ വഖഫ് നിയമത്തിൽ ഏത് വകുപ്പാണ് മുനമ്പം നിവാസികൾക്ക് ആശ്വാസം പകരുന്നത്; വ്യക്തമാക്കണമെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ
കിരൺ റിജിജു കഴിഞ്ഞ ദിവസം പറഞ്ഞത് നിയമത്തിൻ്റെ അടിസ്ഥാനത്തിൽ ആണെന്നും അദ്ദേഹം പറഞ്ഞു. ആരാണ് മുനമ്പം നിവാസികളെ വഞ്ചിച്ചത് എന്നും അദ്ദേഹം ചോദിച്ചു. വഖഫ് ചെയ്ത ഭൂമി പിടിച്ചെടുക്കാൻ കഴിയില്ലെന്നും എന്നാൽ