കൈതപ്രം സോമയാഗം : ഭക്തരുടെ മനം നിറച്ച് യാഗവേദിയിലെ പറ നിറയ്ക്കല്‍ (വീഡിയോ)

para
para

കണ്ണൂർ : ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടേയും പ്രതീകമാണ് നിറപറ. ഭക്തർ ദേവപ്രീതിക്കുവേണ്ടി നടത്തുന്ന വഴിപാടാണിത്. കൈതപ്രം സോമയാഗവേളയിലും
ഭക്തർക്കായി പറ നിറക്കൽ വഴിപാട് നടന്നു.

പറ മനുഷ്യരുടെ ശരീരമായും അതിനകത്ത് ഒഴിക്കുന്ന ദ്രവ്യങ്ങളെ തത്വങ്ങളായുമാണ്  വേദങ്ങളിൽ പരാമർശിക്കുന്നത്. പറ പലതരത്തിലുണ്ട് ,നെല്ലിന്റെ പറ ,അരിയുടെ പറ, അവിലിന്റെ പറ, മലരിന്റെ പറ, മഞ്ഞളിന്റെ പറ, ധാന്യ പറ അങ്ങനെ പലവിധം.തീരെ ദാരിദ്ര്യവും മുന്നോട്ട് പോകാനുള്ള അവസ്ഥയും ഇല്ലാതാകുമ്പോൾ താൻ സ്വയം നിറയുകയും തന്റെ ദാരിദ്ര്യത്തിന് പരിഹാരമായി കാലത്താൽ ജീവിതത്തിന്റെ ഗതിക്ക് വേണ്ടി കാണുകയും ചെയ്യുന്ന ഉപാദ്യമാർഗമാണ് ധാന്യ പറ.

News Hub