കാടാച്ചിറ ശ്രീ കച്ചേരി ക്കാവ് ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ജൂലായ് ആറിന്
Jul 3, 2026, 20:04 IST
കാടാച്ചിറ : കാടാച്ചിറ ശ്രീ കച്ചേരി ക്കാവ് ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ജൂലായ് ആറിന് തിങ്കളാഴ്ച്ച നടക്കും. ക്ഷേത്രം തന്ത്രി കരുമാരത്ത് ഇല്ലത്ത് വാസുദേവൻ നമ്പൂതിരി, മേൽശാന്തി മാധവ പള്ളി ഇല്ലത്ത് ശങ്കര പ്രസാദ് നമ്പൂതിരി എന്നിവർ വിശേഷാൽ പൂജകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.
രാവിലെ നട തുറക്കൽ, തുടർന്ന് അഭിഷേകം, മലർ നിവേദ്യം, ഗണപതിഹവനം, ഉഷ പൂജ , തുടർന്ന് സഹസ്രനാമ പാരായണം എന്നിവര നടക്കും. നവകം, പഞ്ചഗവ്യം, നവകാഭിഷേകം എന്നിവയ്ക്കു ശേഷം ഉച്ചയ്ക്ക് 12.30 ന് പ്രസാദസദ്യയുമുണ്ടാകുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
.jpg)

