ശബരിമലയിൽ വൻ ഭക്തജന തിരക്ക്
Updated: Nov 23, 2026, 19:06 IST
സന്നിധാനം: ശബരിമലയിൽ ഭക്തജന തിരക്ക് വർധിച്ചു. തിങ്കളാഴ്ച മൂന്ന് മണിക്ക് നട തുറന്നതോടെ ദർശനത്തിനെത്തിയ തീർത്ഥാടകരെ കൊണ്ട് നടപന്തൽ നിറഞ്ഞു. വൈകീട്ട് നാല് മണി വരെയുള്ള കണക്ക് പ്രകാരം തിങ്കളാഴ്ച്ച മല കയറാൻ 59037 പേരാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 4184 പേർ സ്പോട്ട് ബുക്കിംഗ് ആണ്. കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തിയതിനാൽ എല്ലാ തീർത്ഥാടകർക്കും സുഖദർശനത്തിന് സാധിച്ചു.

.jpg)

