ക്ഷേത്രങ്ങൾക്ക് ഗുരുവായൂർ ദേവസ്വത്തിൻ്റെ ധനസഹായം : ഓൺലൈനായി അപേക്ഷിക്കാം
May 15, 2026, 22:53 IST
കണ്ണൂർ : ക്ഷേത്രങ്ങൾക്ക് ഗുരുവായൂർ ദേവസ്വം സഹായധനത്തിന് അപേക്ഷിക്കാം. ഗുരുവായൂർ ദേവസ്വത്തിൽ നിന്ന് ഇതര ഹൈന്ദവ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും വേദപാഠശാലകളുടെ പരിപാലനത്തിനും വേണ്ടിയുള്ള സഹായധന വിതരണത്തിന് ഓൺലൈൻ വഴി അപേക്ഷ ക്ഷണിച്ചു.
ക്ഷേത്ര സഹായ ധനത്തിനും വേദപാഠശാല സഹായധനത്തിനും വെവ്വേറെ അപേക്ഷിക്കണം. 200 രൂപ നിരക്കിൽ ഫീസ് നൽകണം. 15 മുതൽ ജൂൺ 14 വരെ ഓൺലൈൻ ലിങ്ക് മുഖേന ഫീസ് അടച്ച് അപേക്ഷ നൽകാം. ജൂൺ 30-നകം ആവശ്യമായ രേഖകൾ ദേവസ്വം ഓഫീസിൽ നേരിട്ട് നൽകണം. വിശദവിവരങ്ങൾക്ക് guruvayurdevaswom.in എന്ന വെബ്സൈറ്റും, ഗുരുവായൂർ ദേവസ്വം ഫെയ്സ്ബുക്ക് പേജും സന്ദർശിക്കാം. ഫോൺ നമ്പർ: 0487 2556335
.jpg)

