ഗുരുവായൂര്‍ ക്ഷേത്രം: ദര്‍ശന സമയം നീട്ടി

guruvayoor
guruvayoor

തൃശൂര്‍: ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു മണിക്കൂര്‍ കൂടുതല്‍ ദര്‍ശന സമയം നല്‍കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. 

തീരുമാനം ഇന്നുമുതല്‍ നടപ്പിലാകും. തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ ശുപാര്‍ശ കത്ത് പരിഗണിച്ചാണ് ഭരണസമിതിയുടെ തീരുമാനം. ഉച്ചകഴിഞ്ഞ് 4.30നാണ് സാധാരണ ക്ഷേത്രനടതുറക്കാറുള്ളത്. ഇനിമുതല്‍ നിശ്ചയിച്ച ദിവസങ്ങളില്‍ 3.30ന് തുറക്കും.

tRootC1469263">

ശനി, ഞായര്‍ ദിവസങ്ങള്‍ക്ക് പുറമേ ഓണം, ക്രിസ്മസ്, സ്‌കൂള്‍ അവധിക്കാലം തുടങ്ങി മറ്റു പൊതു അവധി ദിവസങ്ങളിലും ഒരു മണിക്കൂര്‍ നേരത്തെ നട തുറക്കും.