ധന്വന്തരീഭാവത്തിൽ ദുർഗ്ഗാദേവി കുടികൊള്ളുന്ന കണ്ണൂരിലെ അപൂർവ ക്ഷേത്രം ; ദേവിക്ക് ചെക്കിമാല സമർപ്പിക്കാനെത്തുന്നത് നിരവധിപേർ

A rare temple in Kannur where Goddess Durga resides in the form of Dhanvantari; Many people come to offer garlands to the goddess
A rare temple in Kannur where Goddess Durga resides in the form of Dhanvantari; Many people come to offer garlands to the goddess

ഏകദേശം 500 വർഷം പഴക്കമുള്ള ക്ഷേത്രമാണിതെന്ന് വിശ്വസിക്കപ്പെടുന്നു.കേരളത്തിലെ 108 ഭഗവതീ ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട  ഒരു  ഒരു ക്ഷേത്രമാണ് നെല്ലിയോട് ദുർഗ്ഗാ ഭഗവതീ ക്ഷേത്രം.അതിപുരാതനമായ ഈ ദേവീക്ഷേത്രത്തിൽ നെല്ലിയോട്ട് ഭഗവതിയെ രൗദ്രരൂപത്തിൽ മടയിൽ ചാമുണ്ഡിയായി ക്ഷേത്രത്തിനടുത്തൊരിടത്തും സാത്വിക ഭാവത്തിൽ ദുർഗ്ഗയായും ആരാധിച്ചുവരുന്നു.ക്ഷേത്ര പടിക്കെട്ടിന് മുന്നിലായി അരയാൽ തറയും, തണൽവിരിച്ചു നിൽക്കുന്ന ആൽമരവുമുണ്ട്.

നേത്രരോഗങ്ങളാൽ വലയുന്ന ഭക്തർ ആശ്വാസം തേടിയെത്തുന്നൊരു ക്ഷേത്രമുണ്ട് കണ്ണൂരിൽ .ധന്വന്തരീഭാവത്തിൽ ദുർഗ്ഗാദേവി കുടികൊള്ളുന്ന അപൂർവ ക്ഷേത്രം .കണ്ണൂർ  ജില്ലയിൽ തളിപ്പറമ്പ   ദേശീയപാതയോട് ചേർന്ന് ബക്കളത്ത് സ്ഥിതി ചെയ്യുന്ന നെല്ലിയോട്ട് ഭഗവതി ക്ഷേത്തിൽ നിരവധി ഭക്തരാണ് ദിനംപ്രതി എത്തുന്നത് .

ഏകദേശം 500 വർഷം പഴക്കമുള്ള ക്ഷേത്രമാണിതെന്ന് വിശ്വസിക്കപ്പെടുന്നു.കേരളത്തിലെ 108 ഭഗവതീ ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട  ഒരു  ഒരു ക്ഷേത്രമാണ് നെല്ലിയോട് ദുർഗ്ഗാ ഭഗവതീ ക്ഷേത്രം.അതിപുരാതനമായ ഈ ദേവീക്ഷേത്രത്തിൽ നെല്ലിയോട്ട് ഭഗവതിയെ രൗദ്രരൂപത്തിൽ മടയിൽ ചാമുണ്ഡിയായി ക്ഷേത്രത്തിനടുത്തൊരിടത്തും സാത്വിക ഭാവത്തിൽ ദുർഗ്ഗയായും ആരാധിച്ചുവരുന്നു.ക്ഷേത്ര പടിക്കെട്ടിന് മുന്നിലായി അരയാൽ തറയും, തണൽവിരിച്ചു നിൽക്കുന്ന ആൽമരവുമുണ്ട്.

A rare temple in Kannur where Goddess Durga resides in the form of Dhanvantari; Many people come to offer garlands to the goddess

മഹാഗണപതിയും,അയ്യപ്പനും ഗുരുസ്ഥാനവുമാണിവിടെ ഉപദേവതകൾ . രൗദ്രഭാവത്തിൽനിന്നും ദേവിയെ ശാന്തഭാവത്തിലാക്കാൻ, ഭഗവതിയുടെ ഇഷ്ടാനുസരണം പ്രവർത്തിച്ചവരാണ്  ഗുരുസ്ഥാന പ്രതീഷ്ഠയിൽ ആരാധിച്ചുവരുന്നതെന്നാണ് വിശ്വാസം.

A rare temple in Kannur where Goddess Durga resides in the form of Dhanvantari; Many people come to offer garlands to the goddess

ഇടതൂർന്ന മരങ്ങളും വള്ളിച്ചെടികളും കൊണ്ട് ഹരിതാഭ നിറഞ്ഞുനിൽക്കുന്ന പരിസരവും ക്ഷേത്രക്കുളവും പ്രകൃതിയും  ദൈവവും തമ്മിലുള്ള അതിർവരമ്പുകൾ മായ്ക്കുന്നു.വേട്ടയ്ക്കൊരുമകന്റെയും  നാഗദേവതയുടെയും ആരാധനാലയങ്ങൾ ഇവിടെയുണ്ട് . ഭദ്രകാളി ഭാവത്തിലാണ് ദേവി ഇവിടെ കുടികൊണ്ടിരുന്നതെന്നാണ് ഐതീഹ്യം.ഭക്തവത്സലയാണ് ഭഗവതിയെങ്കിലും രൗദ്ര ഭാവത്തിൽ വാണരുളുന്നതെന്നതിനാൽ, ആ ദർശനമേറ്റ് വാങ്ങാനുള്ള കരുത്ത് ജീവജാലങ്ങൾക്ക് ഉണ്ടായിരുന്നില്ല,

A rare temple in Kannur where Goddess Durga resides in the form of Dhanvantari; Many people come to offer garlands to the goddess

ഒട്ടേറെ വിഷമതകൾ പ്രദേശത്ത് ഉണ്ടായതോടെയാണ്   ദേവിയുടെ ശൗര്യം കുറയ്ക്കാൻ, ദേവിയുടെ ഇങ്ങിതമറിഞ്ഞ് തന്നെ ശ്രമങ്ങൾ ആരംഭിച്ചത്. ഇതിനെത്തുടർന്നാണ് ക്ഷേത്രത്തിൽ ശാന്തസ്വരൂപിണിയായ ദുർഗ്ഗാഭാവത്തിൽ   ദേവി കുടികൊണ്ടതും, മടയിൽ ചാമുണ്ഡിയായി ഭഗവതി അല്പം മാറിയും കുടികൊള്ളാനാരംഭിച്ചതും .

chekkithara

ക്ഷേത്രത്തിൽ മറ്റൊരു പ്രധാനയിടം ചെക്കിത്തറയാണ് .ചെങ്കല്ലുകൊണ്ട് പടുത്തുകെട്ടിയ തറയ്ക്ക് മുകളിയാണ് വളർന്നുനിൽക്കുന്ന ചെക്കി (തെച്ചി) ചെടികൾ മൂലഭാഗവതി സങ്കല്പമാണിവിടം. എല്ലാ വിശേഷാവസരങ്ങളിലും ചെക്കിത്തറയ്ക്ക് മുന്നിൽ സവിശേഷ പൂജകൾ നടക്കും . ദേവിക്ക് ചെക്കിമാല സമർപ്പണത്തിനായി നിരവധി ഭക്തർ  കേരളത്തിലെ വിവിധഭാഗങ്ങളിൽനിന്നും ഇവിടെ എത്താറുണ്ട് .

Tags