വെള്ളിക്കീൽ സെൻ്റ് തോമസ് ദേവാലയതിരുനാളിന് തുടക്കം

The festival of St. Thomas Church, Vellikeel, begins

കണ്ണൂർ : വെള്ളിക്കീൽ സെൻ്റ് തോമസ് ദേവാലയതിരുനാളിന് തുടക്കമായി .വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ആഘോഷങ്ങളുടെ ഭാ​ഗമായി ഇടവക വികാരി  റവ ഫാദർ ഡോക്ടർ  പീറ്റർ കനീഷ്  കൊടിയേറ്റ് കർമം നിർവഹിച്ചു .ഏപ്രിൽ 8 മുതൽ 13 വരെ  വിപുലമായ ആഘോഷങ്ങളോടെയാണ് ദേവാലയതിരുനാൾ നടക്കുന്നത്.

ഏപ്രിൽ 8ന് വൈകുന്നേരം കൊടിയേറ്റത്തോടെയാണ് തിരുനാൾ ആഘോഷങ്ങൾക്ക്  തുടക്കമായത്. തുടർന്ന് വിശുദ്ധ കുർബാന, നൊവേന എന്നിവ നടക്കും. ഏപ്രിൽ 9, 10, 11 തീയതികളിൽ വിശുദ്ധ കുർബാന, നൊവേന, പ്രഭാഷണങ്ങൾ, പ്രത്യേക പ്രാർത്ഥനകൾ എന്നിവ ഉണ്ടായിരിക്കും.

The festival of St. Thomas Church, Vellikeel, begins

ഏപ്രിൽ 12ന് പ്രധാന തിരുനാൾ ദിനാഘോഷങ്ങൾ നടക്കും. ആഘോഷമായ തിരുനാൾ കുർബാനയും  , പ്രദക്ഷിണവും പ്രത്യേക ആരാധനകളും നടക്കും. ഇതോടൊപ്പം കലാസാംസ്‌കാരിക പരിപാടികളും അരങ്ങേറും.

ഏപ്രിൽ 13ന് സമാപന ചടങ്ങുകൾ നടക്കും. വിശുദ്ധ കുർബാന, അനുഗ്രഹ പ്രാർത്ഥനകൾ കൊടിയിറക്കം എന്നിവയോടെ തിരുനാൾ സമാപിക്കും.തിരുനാൾ ദിവസങ്ങളിൽ വിവിധ ഇടവകകളിൽ നിന്നുള്ള വിശ്വാസികളുടെ വലിയ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.

Tags